മിന്നൽ: പയ്യനാട്ട് വീടിന് നാശം, രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം
text_fieldsമഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലേറ്റ് വീടിന് വ്യാപക നാശം. പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടാണ് നശിച്ചത്. ഞായറാഴ്ച രാത്രി 2.30 ഓടെയായിരുന്നു സംഭവം. വൈദ്യുതി ബന്ധം പൂർണമായി തകരാറിലാവുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു. സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവ പൂർണമായി നശിച്ചു.
മുകൾ നിലയിലെ ഓടുകൾ തകർന്നു. ചുമരുകൾക്കും സീലിങ്ങുകൾക്കും കേടുപാട് സംഭവിച്ചു. കൂടാതെ ഫ്രിഡ്ജ്, എ.സി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ, അടക്കമുള്ള ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും നശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കാറ്റിലും മഴയിലും പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

