Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കക്കറമുണ്ടയിൽ ടാപ്പിങ് തൊഴിലാളി പുലിയുടെ മുന്നിൽപെട്ടു
text_fieldsbookmark_border
കരുവാരകുണ്ട്: കക്കറമുണ്ടയിൽ പുലിയെ കണ്ടു. ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പുലർച്ചെ അഞ്ചിന് പുലിയെ കണ്ടത്. വട്ടപറമ്പിൽ മൂനീറിന്റെ മുണ്ടയിലെ റബർ തോട്ടത്തിലാണ് ഞായറാഴ്ച പുലിയെത്തിയത്.
തൊഴിലാളിയായ റഷീദ് ടാപ്പിങ്ങിനെത്തിയപ്പോൾ ഏതാനും മീറ്റർ ദൂരെയായി ബൈക്കിന്റെ വെളിച്ചത്തിൽ പുലിയെ കണ്ടത്. അൽപസമയം റഷീദിനെ നോക്കിനിന്ന പുലി പിന്നീട് ഓടി മറഞ്ഞു. റഷീദ് ഉടൻ ബൈക്കിൽ കയറി തിരിച്ചുപോയി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിന് പിന്നാലെ നിലമ്പൂരിൽനിന്ന് ദ്രുത കർമ സേനാംഗങ്ങളെത്തി സ്ഥലം പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിന് സമീപമാണ് റബർ തോട്ടം. ഈ ഭാഗത്ത് ആദ്യമായാണ് പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു.
Next Story

