മണ്ണാർമലയിൽ വീണ്ടും പുലി
text_fieldsമണ്ണാർമലയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ പുലി
പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. വ്യാഴാഴ്ച രാത്രി 7.38നാണ് മാട് റോഡിന് തൊട്ടടുത്ത് പാറയിലൂടെ പുലി നടന്നുപോകുന്ന ചിത്രം കാമറയിൽ പതിഞ്ഞത്. ഇൗ പ്രദേശത്ത് കുറഞ്ഞ കാലത്തിനിടെ ആറാമത്തെ തവണയാണ് പുലി കാമറക്ക് മുന്നിലെത്തുന്നത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് സ്ഥിരമായി പുലിയിറങ്ങുന്നത്. ഇതിന് ഇരുഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുമ്പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ പലതവണ കെണി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

