Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightLEAD കോവിഡ്​...

LEAD കോവിഡ്​ വാക്​സിൻ: ആദ്യഘട്ടത്തിൽ ജില്ലയിൽ രജിസ്​റ്റർ ചെയ്​തത്​ 24,238 പേർ

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: ഇന്ന്​ ​െഡ്രെ റൺ ആദ്യഘട്ടത്തിൽ രജിസ്​റ്റർ ചെയ്​തത്​ 24,238 പേർ ജില്ലയിൽ ഒരുക്കം പൂർണം -ഡി.എം.ഒ മലപ്പുറം: ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു. കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇതിനായുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക്​ പരിശീലനം നൽകുകയും ബ്ലോക്കുകളിൽ ടാസ്​ക് ഫോഴ്സ്​ രൂപവത്​കരിക്കുകയും ചെയ്​തിട്ടുണ്ട്​. ജില്ലയിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ്​ ലഭിക്കുന്നതിനായി 24,238 പേരാണ് രജിസ്​റ്റർ ചെയ്തത്​. വാക്സിൻ നൽകാൻ സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്​ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ കോവിൻ എന്ന സോഫ്​റ്റ്​വെയർ മുഖേന അപ്​ലോഡ് ചെയ്തിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കായിരിക്കും ഒന്നാംഘട്ടത്തിൽ വാക്സിൻ നൽകുക. അതിനു ശേഷം മുൻനിര പ്രവർത്തകർക്കും 50 വയസ്സിന് മുകളിലുള്ളവർക്കും മറ്റിതര രോഗങ്ങൾ ഉള്ളവർക്കും വാക്സിൻ നൽകും. യഥാർഥത്തിലുള്ള വാക്സിൻ നൽകുന്നതിന് മുന്നോടിയായുള്ള ൈഡ്ര റൺ വെള്ളിയാഴ്​ച നിലമ്പൂർ ജില്ല ആശുപത്രി, കോൾഡ് ചെയിൻ പോയൻറായ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി എന്നിവിടങ്ങളിൽ നടത്തും. ഓരോ സ്​ഥലത്തും രജിസ്​റ്റർ ചെയ്ത ആരോഗ്യപ്രവർത്തകരിൽ നിന്നും വാക്സിൻ നൽകാനുള്ള നടപടികൾ എത്രമാത്രം പൂർത്തീകരിച്ചു എന്നറിയുന്നതിനുള്ള ട്രയലാണ് നടത്തുന്നത്. വാക്സിനേഷൻ ടീമിൽ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷൻ ഓഫിസർമാരും ഉൾപ്പെടെ അഞ്ച് പേരാണുള്ളത്. വാക്സിൻ നൽകുന്ന ഓരോ സൻെററിലും ഒരു കാത്തിരിപ്പു മുറി, ഒരു കുത്തിവെപ്പ്​ മുറി, ഒരു നിരീക്ഷണ മുറി എന്നിവ ഉണ്ടായിരിക്കും. ഓരോ സൻെററിലും ഇന്ന് 25 പേർക്ക് വീതം വാക്സിൻ നൽകാനുള്ള സൗകര്യമുണ്ടാകും. എല്ലാ കേന്ദ്രങ്ങളും കുറ്റമറ്റ രീതിയിൽ ൈഡ്ര റൺ നടത്താനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ടീം നേരിൽ ചെന്ന് പരിശോധന നടത്തിയിട്ടുണ്ട്. inner box കോവിഡ്: 545 നെഗറ്റിവ്​, 435 പോസിറ്റിവ്​ മലപ്പുറം: ജില്ലയില്‍ ബുധനാഴ്​ച 545 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. പുതുതായി 435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 417 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗം ബാധിച്ചതി​ൻെറ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 21,337 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ 496 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story