ഏറനാട് എൽ.ഡി.എഫിന് ഇരുട്ടടി
text_fieldsഅരീക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. ചാലിയാർ, എടവണ്ണ, അരീക്കോട്, കീഴുപറമ്പ്, കാവനൂർ, കുഴിമണ്ണ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇരുമുന്നണിക്കും വ്യക്തമായ വേരോട്ടുമുള്ള പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നെങ്കിലും എൽ.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നത്.
20 സീറ്റുകളുള്ള അരീക്കോട് പഞ്ചായത്തിൽ 15 ഇടങ്ങളിൽ യു.ഡി.എഫും, നാല് ഇടങ്ങളിൽ എൽ.ഡി.എഫും താഴെകൊഴക്കൊട്ടൂരിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. കഴിഞ്ഞ തവണ എട്ട് സീറ്റ് ലഭിച്ചിരുന്ന എൽ.ഡി.എഫ് അരീക്കോട് പഞ്ചായത്തിൽ നാലിൽ ഒതുങ്ങി. 16 വാർഡുള്ള കീഴുപറമ്പ് പഞ്ചായത്തിൽ പത്തിടത്ത് യു.ഡി.എഫും ആറിടത്ത് എൽ.ഡിഎഫുമാണുള്ളത്. 23 വാർഡുള്ള കാവന്നൂർ പഞ്ചായത്തിൽ 17 ഇടങ്ങളിൽ യു.ഡി.എഫും ആറിടങ്ങളിൽ എൽ.ഡി.എഫുമാണ് വിജയത്. ഇവിടെയും കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റിന്റെ കുറവാണ് ഉണ്ടായത്.
24 വാർഡുള്ള ഊർങ്ങാട്ടിരി പഞ്ചായത്തിൽ 17 ഇടങ്ങളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫ് വെറും ഏഴ് സീറ്റിൽ മാത്രം ഒതുങ്ങി. കുഴിമണ്ണ പഞ്ചായത്തിൽ മുഴുവൻ സീറ്റും യു.ഡി.എഫിന്റെ കയ്യിൽ ഭദ്രമാണ്. എടവണ്ണ പഞ്ചായത്തിൽ 24 സീറ്റിൽ 18 യു.ഡി.എഫും ആറ് ഇടത്തു മാത്രമായി എൽ.ഡിഎഫ് ഒതുങ്ങേണ്ടിവന്നു. ഇതോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഇനി യു.ഡി.എഫ് ഭരിക്കും. ചാലിയാറിൽൽ 15 സീറ്റിൽ 14ഉം യു.ഡി.എഫിന്റെ കയ്യിൽ ഭദ്രമാണ്. ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൽ മുഴുവൻ സീറ്റിലും യു.ഡി.എഫിന് തകർപ്പൻ വിജയമാണ്സമ്മാനിച്ചത്. 2021ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്
സ്ഥാനാർഥി മുസ് ലീഗിലെ പി.കെ. ബഷീറിന് ലഭിച്ചത്
78,076 വോട്ടുകൾ (54.49 ശതമാനം) എൽ.ഡി.എഫ് സ്വതന്ത്രൻ കെ.ടി. അബ്ദുറഹിമാന് ലഭിച്ചത് 55,530 വോട്ടുകളും (38.76 ശതമാനം ) വോട്ടുകളാണ്.അന്ന് ബഷീറിന്റെ ഭൂരിപക്ഷം 22,546 വോട്ടാണ്. തദ്ദേശ തെരഞ്ഞടുപ്പ് ഫലം നോക്കുമ്പോൾ യാശതാരു അട്ടിമറി സാധ്യതയും കാണുന്നില്ല എന്ന് തന്നെ വേണം പറയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

