കോവിഡ് ബാധിതന് പ്ലാസ്മ ദാനം ചെയ്ത് സ്ഥാനാർഥി
text_fieldsജില്ല പഞ്ചായത്ത് എടയൂർ ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.എ. സക്കീർ പ്ലാസ്മ
ദാനം ചെയ്യുന്നു
എടയൂർ: കോവിഡ് ബാധിതന് പ്ലാസ്മ ദാനം ചെയ്ത് സ്ഥാനാർഥിയുടെ ജീവ കാരുണ്യ പ്രവർത്തനം. ജില്ല പഞ്ചായത്ത് എടയൂർ ഡിവിഷനിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.എ. സക്കീറാണ് പ്ലാസ്മ ദാനം ചെയ്ത്ത്.
കോവിഡ് പോസിറ്റിവായ വെന്നിയൂർ സ്വദേശി അബ്ദുല്ലക്കാണ് പ്ലാസ്മ നൽകിയത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുല്ലക്ക് കോവിഡ് ഭേദമായ ബി പോസിറ്റിവ് വിഭാഗത്തിൽപെട്ട പ്ലാസ്മ ആവശ്യമായിവന്നതോടെയാണ് സക്കീറിനെ തേടി ബുധനാഴ്ച രാത്രി ഫോൺ വരുന്നത്.
ഒരുമാസം മുമ്പാണ് സക്കീറിന് കോവിഡ് വന്ന് ഭേദമായത്. സ്ഥാനാർഥി പര്യടനത്തിനിടെ സക്കീർ വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളജിലെത്തി പ്ലാസ്മ ദാനം ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ മലപ്പുറം ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് സക്കീർ.

