പരിമിതികളെ തോൽപ്പിച്ച റാഷിദിന് പഠനസഹായമായി ലാപ്ടോപ്പ്
text_fieldsമലപ്പുറം: ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് ഉപരിപഠനത്തിനും മത്സരപരീക്ഷകൾക്കും തയാറെടുക്കുന്ന 80 ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് റാഷിദ് മാട്ടിലിന് പഠനസഹായമായി ലാപ്ടോപ്പ് കൈമാറി. വിദൂരവിദ്യാഭ്യാസം വഴി എം.എ ഹിസ്റ്ററി പഠിക്കുന്ന റാഷിദിന് പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ് ഇല്ലാത്തത് പ്രതിസന്ധിയായിരുന്നു. പി.എസ്.സി പരിശീലകനായ രാധാകൃഷ്ണൻ മുഖേന വിവരമറിഞ്ഞ ജില്ല സാമൂഹിക നീതി ഓഫിസിന്റെ ഇടപെടലിനെത്തുടർന്ന് നിലമ്പൂർ സ്വദേശിയാണ് ലാപ്ടോപ്പ് നൽകാൻ മുന്നോട്ടുവന്നത്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ സ്വാതി ചന്ദ്രമോഹൻ, ജില്ല സാമൂഹികനീതി ഓഫിസർ എന്നിവർ ചേർന്ന് രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ റാഷിദിന് ലാപ്ടോപ്പ് കൈമാറി. ജില്ല ഭരണകൂടം, ജില്ല സാമൂഹികനീതി ഓഫിസ്, ‘ആക്സസ് മലപ്പുറം’ എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന പി.എസ്.സി പരിശീലന പദ്ധതിയിലെ വിദ്യാർഥിയാണ് റാഷിദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

