Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവള വികസനത്തിന്റെ മറവില്‍ മണ്ണെടുക്കൽ തകൃതി

text_fields
bookmark_border
മൊറയൂര്‍ വാലഞ്ചേരിയില്‍ നാട്ടുകാര്‍ ആശങ്കയില്‍
വിമാനത്താവള വികസനത്തിന്റെ മറവില്‍ മണ്ണെടുക്കൽ തകൃതി
cancel

മൊറയൂര്‍: കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ പേരില്‍ മൊറയൂര്‍ വാലഞ്ചേരിയിലെ നെണ്ടോള്‍ കുന്നില്‍ നടക്കുന്ന ക്രമാതീതമായ മണ്ണെടുക്കല്‍ പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.

ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ മണ്ണും ചെളിയും റോഡിലും ജനവാസ പ്രദേശങ്ങളിലും പരന്നൊഴുകിയത് നാട്ടുകാരെ ദുരിതത്തിലാക്കി. മഴ കനത്താൽ ഉരുള്‍പൊട്ടലുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് ഇരകളാകേണ്ടിവരുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.

മഴയില്‍ വന്‍തോതില്‍ ചെളിയും മണ്ണും കുന്നിന്റെ അടിവാരത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി മണ്ണെടുക്കുന്ന പ്രദേശത്തെത്തിയിരുന്നു. പ്രദേശത്തെയാകെ ബാധിക്കുന്ന മണ്ണെടുപ്പ് അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ജലസമ്പുഷ്ടമായ മേഖലയില്‍ വലിയ തോതിലുള്ള മണ്ണെടുപ്പ് വേനലാരംഭത്തില്‍ തന്നെ വരള്‍ച്ചക്ക് വഴിവെക്കുമെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവെക്കുന്നു. ജിയോളജി വകുപ്പുള്‍പ്പെടെയുള്ള അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Land grabbing under the guise of airport development
Next Story