കുറ്റിപ്പുറം പാലത്തിൽ നാല് മണിക്കൂർ ഗതാഗതക്കുരുക്ക്
text_fieldsകുറ്റിപ്പുറം പാലത്തിലെ ഗതാഗത കുരുക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ നാല് മണിക്കൂറോളം ഗതാഗത കുരുക്ക്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച ഗതാഗതക്കുരുക്ക് പത്ത് മണി വരെ നീണ്ടു നിന്നു. ആംബുലൻസ് അടക്കം കുരുക്കിൽപ്പെട്ട് വലഞ്ഞു.
കോഴിക്കോട് - തൃശൂർ റോഡിൽ വളാഞ്ചേരി പാണ്ടികശാല വരെയും, എടപ്പാൾ റോഡിൽ തങ്ങൾപടി എം.ഇ.എസ് എൻജിനീയറിങ് കോളജ് വരെയും കുറ്റിപ്പുറം - പൊന്നാനി പാതയിൽ അയങ്കലം വരെയും വാഹന നിര നീണ്ടു. ഓണം കഴിഞ്ഞതിനു ശേഷമുള്ള ഞായറാഴ്ചയിലെ വാഹന പെരുക്കവും തൃശൂരിൽ പുലി കളി കാണാൻ പോയവരുടെ തിരക്കുമാണുണ്ടായതെന്നാണ് പൊലീസ് നിഗമനം. കൂടുതൽ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

