Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightപ്ര​തി​ഷേ​ധം...

പ്ര​തി​ഷേ​ധം ഫ​ലംക​ണ്ടു; ക​ഞ്ഞി​പ്പു​ര -​മൂ​ടാ​ൽ ബൈ​പ്പാ​സി​ൽ ടാ​റി​ങ് തുടങ്ങി

text_fields
bookmark_border
road tarring
cancel
camera_alt

ക​ഞ്ഞി​പ്പു​ര-​മൂ​ടാ​ൽ ബൈ​പ്പാ​സി​ൽ ടാ​റി​ങ് ആരംഭിച്ചപ്പോൾ

കു​റ്റി​പ്പു​റം: പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ഞ്ഞി​പ്പു​ര-​മ​ൂ​ടാ​ൽ ബൈ​പ്പാ​സി​ൽ ടാ​റി​ങ് ആ​രം​ഭി​ച്ചു. ചു​ങ്കം മു​ത​ൽ മൂ​ടാ​ൽ വ​രെ​യാ​ണ് ടാ​ർ ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​ർ​ത്ത​ല ചു​ങ്ക​ത്ത് നി​ന്നാ​ണ് ടാ​റി​ങ് ആ​രം​ഭി​ച്ച​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട് കി​ലോമീറ്റർ ദൂ​ര​മാ​ണ് ടാ​റി​ങ് ന​ട​ത്തു​ന്ന​ത്. തു​ട​ർ​ന്ന് മ​റ്റു പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തും.

ഡി​സം​ബ​ർ നാ​ലി​ന് നി​ർ​മാ​ണം നി​ല​ച്ച റോ​ഡി​ൽ പെ​ാടി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​തി​ഷേ​ധം ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ജി​ല്ല ക​ല​ക്ട​ർ നേ​രി​ട്ട്‌ ച​ർ​ച്ച​ക്ക്‌ വി​ളി​ച്ച​തി​ന്റെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത്‌ വെ​ച്ച് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യും ചീ​ഫ്‌ ‌എ​ൻ​ജി​നീ​യ​റു​മാ​യും‌ നേ​രി​ട്ട്‌ ച​ർ​ച്ച്‌ ചെ​യ്യാ​മെ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ്‌ എ​ൻ​ജി​നീ​യ​റു​ടെ​യും സി.​ഐ​യു​ടെ​യും ഉ​റ​പ്പി​ന്മേ​ലാ​യി​രു​ന്നു നാ​ലാം തീ​യ​തി​യി​ലെ റോ​ഡ് ഉ​പ​രോ​ധം നാ​ട്ടു​കാ​ർ അ​വ​സാ​നി​പ്പി​ച്ച​ത്‌.

തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പ്‌ സെ​ക്ര​ട്ട​റി ബി​ജു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ‌‌ച​ർ​ച്ച ന​ട​ത്തി യാ​ത്രാ​ക്ലേ​ശ​വും രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​വും പി​ഞ്ചു കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ട്‌ സെ​ക്ര​ട്ട​റി​യെ നാ​ട്ടു​കാ​ർ ധ​രി​പ്പി​ച്ചു. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന ഉ​റ​പ്പും നി​ല​വി​ൽ മെ​റ്റ​ലി​ങ് ചെ​യ്ത ഭാ​ഗ​ത്ത്‌ എ​ത്ര​യും പെ​ട്ടെ​ന്ന് ടാ​ർ ചെ​യ്യാ​നു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ടാ​റി​ങ് ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoadRenovationsMalappuram News
News Summary - The protest was successful-Tarring started on Kanjipura-Moodal Bypass
Next Story