പൊലീസുകാരെ ആക്രമിച്ച് 'സാഹസികമായി' മണൽലോറി കടത്തിയവർ പിടിയിൽ
text_fieldsകുറ്റിപ്പുറം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് മണൽ ലോറി കടത്തിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാംപ്രതി സ്വദേശി പേരശന്നൂർ തെക്കഞ്ചേരി നൗഫൽ, രണ്ടാംപ്രതി ചെമ്പിക്കൽ സ്വദേശി വെട്ടിക്കാട്ടിൽ അബ്ദുട്ടി എന്ന അബ്ദുറഹ്മാൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസങ്ങൾക്കു മുമ്പ് കുറ്റിപ്പുറം സിഗ്നൽ ജങ്ഷനിൽ വെച്ചാണ് പ്രതികൾ സംഘം ചേർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മണൽലോറി കടത്തിക്കൊണ്ടു പോയത്. മൂന്ന്, നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തിനായി ഒളിവിൽപോയ മുഖ്യപ്രതികൾ ഹൈകോടതിയെ സമീപിച്ചെങ്കിലും പ്രതികളോട് കുറ്റിപ്പുറം സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

