കടകശ്ശേരി കൊലപാതകം: അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധം
text_fieldsകടകശ്ശേരി ഇയ്യാത്തുമ്മയുടെ കൊലപാതക കേസിൽ അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ച് തവനൂർ പഞ്ചായത്ത്
യു.ഡി.വൈ.എഫിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം
കുറ്റിപ്പുറം: നാടിനെ നടുക്കിയ തവനൂർ കടകശ്ശേരി ഇയ്യാത്തുമ്മയുടെ കൊലപാതകം നടന്നിട്ട് മൂന്ന് മാസമായിട്ടും അന്വേഷണം ഇഴയുന്നതിൽ പ്രതിഷേധിച്ച് തവനൂർ പഞ്ചായത്ത് യു.ഡി.വൈ.എഫിെൻറ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് അയങ്കലം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സൂര്യനാരായണൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണൻ തവനൂർ, പി.എസ്. ശിഹാബ് തങ്ങൾ, റാഫി അയങ്കലം, അക്ബർ കുഞ്ഞു, വി.പി.എ. റഷീദ്, ആർ.കെ. നൗഷാദ്, ശറഫുദ്ദീൻ, ശാഹുൽ വെള്ളാഞ്ചേരി, മുസ്തഫ കടകശ്ശേരി, ഷാഫി അയങ്കലം, വി.കെ.കെ. മരക്കാർ, അഭിജിത്, ഷമീം അയങ്കലം എന്നിവർ നേതൃത്വം നൽകി.

