കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് മോശമായി പെരുമാറി; സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ
text_fieldsറെജി
കുറ്റിപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് മോശമായി പെരുമാറിയ പരാതിയിൽ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സർവകലാശാല എൻജി. കോളജിലെ സെക്ഷൻ ഓഫിസർ അങ്കമാലി സ്വദേശി ഇ.കെ. റെജിയെയാണ് (51) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെത്തിയപ്പോൾ തിങ്കളാഴ്ച രാവിലെ 9.30ന് ഇയാളെ പിടികൂടിയത്. കടവല്ലൂരിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് കയറിയ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹോപദ്രവം ഏൽപ്പിച്ചു, സ്ത്രീത്വത്തിന് മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ പെരുമാറി തുടങ്ങിയ പരാതികളിൽ കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

