പ്രവേശന വിലക്ക് മറികടന്നു; കാപ്പ ചുമത്തിയ പ്രതി അറസ്റ്റിൽ
text_fieldsഅഷ്റഫ് അലി
കുറ്റിപ്പുറം: കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിലെത്തിയതിന് അറസ്റ്റിൽ. വിവിധ കേസുകളിൽ പ്രതിയായ കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കട്ടച്ചിറ വീട്ടില് അഷ്റഫ് അലിയാണ് (38) പിടിയിലായത്.
ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പൊലീസാണ് പേരശനൂരിലെ വീട്ടിൽ നിന്ന് പിടികൂടിയത്. കാപ്പ നിയമപ്രകാരം അഷ്റഫ് അലിയെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്.

