ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsലത്തീഫ്
കുറ്റിപ്പുറം: പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ കുറ്റിപ്പുറം പൊലീസിെൻറ പിടിയിൽ. കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ് (47) ആണ് അറസ്റ്റിലായത്.
നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാളെ ബുധനാഴ്ച തൃശൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇയാൾ കുറ്റിപ്പുറം, മലപ്പുറം, പെരിന്തൽമണ്ണ, തൃശൂർ, സ്വദേശികളിൽ നിന്ന് കൈക്കലാക്കിയത്. ഇതുകൂടാതെ, 30ലധികം കാറുകൾ പലരിൽ നിന്നും വാങ്ങിയ ശേഷം എറണാകുളം, തൃശൂർ, പൊന്നാനി എന്നിവിടങ്ങളിൽ പണയംവെച്ച് ലക്ഷങ്ങൾ തട്ടിയതായും പരാതിയുണ്ട്.
നിരവധി പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കുറ്റിപ്പുറത്ത് ബിസിനസ് നടത്തുന്നയാളിൽ നിന്ന് മലേഷ്യയിൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കുറ്റിപ്പുറത്ത് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്.

