Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightപു​തു​മോ​ടി​യി​ൽ...

പു​തു​മോ​ടി​യി​ൽ കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

text_fields
bookmark_border
railway station
cancel
camera_alt

ന​വീ​ക​രി​ച്ച കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

കു​റ്റി​പ്പു​റം: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. അ​ങ്ങാ​ടി​പ്പു​റം, നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും അ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​റ്റി​പ്പു​റം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ 7.5 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റി​യി​റ​ങ്ങാ​ൻ 86 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ലി​ഫ്റ്റ് സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ ഇ​രു​മ്പ് പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്.

ശീ​തീ​ക​രി​ച്ച ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​ശ്ര​മ കേ​ന്ദ്ര​വും, പാ​ർ​ക്കി​ങ് സ്ഥ​ല​ത്തെ ഇ​ന്‍റ​ർ ലോ​ക്ക് ചെ​യ്ത് വി​പു​ലീ​ക​രി​ച്ചു. മു​ഖ്യ​ക​വാ​ട​ത്തി​ലൂ​ടെ വ്യ​ത്യ​സ്ത വ​ഴി​യി​ലൂ​ടെ​യാ​ണ് പാ​ർ​ക്കി​ങ്ങി​ലേ​ക്ക് ക​ട​ക്കേ​ണ്ട​ത്. ക​ാൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പാ​ത്ത് വേ ​സൗ​ക​ര്യ​വു​മു​ണ്ട്. ഇ​രു​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഷെ​ല്‍ട്ട​റു​ക​ൾ നി​ര്‍മി​ക്കാ​ൻ 1.5 കോ​ടി രൂ​പ​യും കെ​ട്ടി​ടം പു​ന​ര്‍നി​ര്‍മി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. പ്ലാ​റ്റ്ഫോം ര​ണ്ടി​ല്‍ ആ​റു ഷെ​ല്‍ട്ട​റു​ക​ളും പ്ലാ​റ്റ്ഫോം ഒ​ന്നി​ല്‍ ര​ണ്ട് ഷെ​ല്‍ട്ട​റു​ക​ളു​മാ​ണ് നി​ര്‍മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuttipuram Railway StationAmrit Bharat Scheme
News Summary - Kuttipuram Railway Station new look
Next Story