മിനി പമ്പയിൽ ആരോഗ്യ വകുപ്പ് പരിശോധന
text_fieldsകുറ്റിപ്പുറം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മിനി പമ്പയിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഹരിത പെരുമാറ്റച്ചട്ടം, മാലിന്യ നിർമാർജനം, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ശുചിത്വ സർട്ടിഫിക്കറ്റ് തുടങ്ങിയ നിർദേശങ്ങൾ നൽകി. തവനൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ജീജ ഷാജി, ആർ.പി. ഷാജു, എം.പി. രേഖ, എ.പി. ഷാനിമോൾ, ടി.വി. സരിത എന്നിവർ നേതൃത്വം നൽകി. പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പരിശോധന കർശനമാക്കുമെന്നും ശുചിത്വം പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

