മണൽക്കടത്ത് കുറ്റിപ്പുറത്ത് അഞ്ചുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കുറ്റിപ്പുറം: മണൽക്കടത്ത് കേസിൽ അഞ്ചുപേർ കുറ്റിപ്പുറം പൊലീസ് പിടിയിൽ. തവനൂർ കാരപ്പറമ്പിൽ സുജിത് (21), വെള്ളയിൽ ശിവകുമാർ (43), അമ്മായത്ത് അബ്ദുസ്സലാം (35), പുമുള്ളിപറമ്പിൽ കരീം (49), വാൽപ്പറമ്പിൽ ബഷീർ (45) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കടകശ്ശേരി പമ്പ് ഹൗസ് ഭാഗത്ത് പുലർച്ച മണൽ ചാക്കുകളിൽ നിറക്കുന്നതിനിടെ പൊലീസിനെക്കണ്ട് ചിലർ ഓടി രക്ഷപ്പെട്ടിരുന്നു.
ഇവർ എത്തിയ ബൈക്കും പണിയായുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണൽ കയറ്റാൻ വന്ന തൊഴിലാളികളെയും ഇവർക്ക് ഓർഡർ നൽകിയ കടകശ്ശേരി സ്വദേശിയായ സലാമിനേയും എസ്.ഐ നിഖിലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനവും മാണൂരിൽനിന്ന് പിടിച്ചെടുത്തു.
രാത്രികാലങ്ങളിൽ മണൽ കടത്തിന് എസ്കോർട്ട് പോകുന്നവരെ വാഹനമുൾപ്പെടെ പിടിച്ചെടുത്ത് കേസെടുക്കുമെന്ന് എസ്.ഐ അറിയിച്ചു.

