Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKuttippuramchevron_rightഎൻ.എച്ച് നിർമാണ...

എൻ.എച്ച് നിർമാണ സാമഗ്രി മോഷണം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
എൻ.എച്ച് നിർമാണ സാമഗ്രി മോഷണം: രണ്ടുപേർ അറസ്റ്റിൽ
cancel

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച് ആ​ക്രി​ക​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ കു​റ്റി​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​ത്യാ​വേ​ൽ (48), ആ​ക്രി ക​ട​യു​ട​മ പ​ട്ടാ​മ്പി സ്വ​ദേ​ശി ഹം​സ (43) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കു​റ്റി​പ്പു​റ​ത്ത് നി​ർ​മി​ക്കു​ന്ന മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് കൊ​ണ്ടു​വ​ന്ന ക​മ്പി​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

മാ​ണൂ​രി​ൽ ക​മ്പി​ക​ളും മ​റ്റും വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ത​മി​ഴ്‌​നാ​ട്ടു​കാ​ര​നാ​യ ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. മാ​ണൂ​രി​ൽ വീ​ട് വാ​ട​ക എ​ടു​ത്ത് ആ​രം​ഭി​ച്ച ആ​ക്രി​ക​ട​യി​ലേ​ക്ക് സ്ഥി​ര​മാ​യി ആ​ക്രി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​യാ​ളാ​ണ് പി​ടി​ലാ​യ​ത്. ഇ​യാ​ൾ ചാ​ക്കി​ൽ കൊ​ണ്ടു​വ​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മേ​ൽ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് കൊ​ണ്ടു​വ​ന്ന​വ​യാ​ന്നെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

നാ​ട്ടു​കാ​ർ നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ക്രി​ക​ൾ സു​ക്ഷി​ച്ച വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​മ്പി അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ പു​തി​യ മോ​ട്ടോ​ർ പ​മ്പ് സെ​റ്റും മ​റ്റു സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ത​മി​ഴ് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി എ​ത്തി​യ ലോ​റി​യി​ലും ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​നാ​യു​ള​ള ക​മ്പി​ക​ൾ ക​ണ്ടെ​ത്തി. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ക​മ്പ​നി അ​ധി​കൃ​ത​ർ തി​രി​ച്ചു​കൊ​ണ്ടു പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftNational HighwayConstruction Materials
News Summary - Arrests Made in Connection to Theft of National Highway Construction Materials
Next Story