Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ട്ട​ന്‍റെ കു​ടും​ബം...

കു​ട്ട​ന്‍റെ കു​ടും​ബം ഇ​നി സു​ര​ക്ഷി​ത​ഭ​വ​ന​ത്തി​ൽ

text_fields
bookmark_border
Kuttan and his family live in the Malappuram municipality flat complex
cancel
camera_alt

വ​ലി​യ​വ​ര​മ്പി​ലെ കു​ട്ട​നും കു​ടും​ബ​ത്തി​നും മ​ല​പ്പു​റം ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച പാ​മ്പാ​ട് ഫ്ലാ​റ്റ്​ കൈ​മാ​റാ​നെ​ത്തി​യ ചെ​യ​ർ​മാ​ൻ മു​ജീ​ബ്​ കാ​ടേ​രി മ​ധു​രം ന​ൽ​കു​ന്നു 

മ​ല​പ്പു​റം: വ​ലി​യ​വ​ര​മ്പി​ൽ പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം ഇ​നി സു​ര​ക്ഷി​ത ഭ​വ​ന​ത്തി​ൽ. ഇ​വ​ർ​ക്ക് ന​ഗ​ര​സ​ഭ പാ​മ്പാ​ട്ടെ ഫ്ലാ​റ്റ് സ​മു​ച്ച​യത്തിൽ സൗ​ജ​ന്യ​മാ​യി താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി. മ​ല​പ്പു​റം വ​ലി​യ​പ​റ​മ്പ്​ സ്വ​ദേ​ശി​യാ​യ കു​ട്ട​നും ഭാ​ര്യ ജ​യ​യും കൈ​ക്കു​ഞ്ഞു​ങ്ങ​ളാ​യ ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ളു​മാ​ണ്​ പു​തി​യ വീ​ട്ടി​ലേ​ക്ക്​ മാ​റി​യ​ത്. സൗ​ക​ര്യ​പ്ര​ദ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ മു​ന്‍നി​ര്‍ത്തി ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​രം ആ​റു മാ​സ​മാ​യി ത​വ​നൂ​ര്‍ മ​ഹി​ള മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു താ​മ​സം.

കു​ട്ട​ന്‍റെ കു​ടും​ബം ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ച്ച് വി​ല്‍പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​മ്പ് ജ​യ​യെ​യും ര​ണ്ടു​മ​ക്ക​ളെ​യു​മാ​ണ്​ മ​ഹി​ള മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന കു​ട്ട​ന്‍ ഉ​പ​ജീ​വ​ന​ത്തി​നും ഭ​ക്ഷ​ണ​ത്തിനും ഗ​തി​യി​ല്ലാ​തെ ദു​രി​ത​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. കു​ട്ട​നോ​ടൊ​പ്പം ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും തി​രി​ച്ച് അ​യ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക​മാ​യി സാ​ധ്യ​മ​​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ർ. താ​മ​സി​ക്കു​ന്ന​തി​ന്​ സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ല​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ്​ കാ​ടേ​രി​ക്കും ന​ൽ​കി. തു​ട​ർ​ന്ന്​ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ പാ​മ്പാ​ട്​ ഫ്ലാ​റ്റി​ലേ​ക്ക്​ താ​മ​സം മാ​റി​യ​ത്. ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ കു​ട്ട​നെ​യും ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും ത​വ​നൂ​ർ മ​ഹി​ള മ​ന്ദി​ര​ത്തി​ല്‍നി​ന്ന് സ്വീ​ക​രി​ച്ച് പാ​മ്പാ​ട് ഹൗ​സി​ങ് കോ​ള​നി​യി​ല്‍ അ​നു​വ​ദി​ച്ച ഫ്ലാ​റ്റി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഫ്ലാ​റ്റ് കൈ​മാ​റ്റം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ചെ​യ​ർ​മാ​ൻ മു​ജീ​ബ്കാ​ടേ​രി നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഫൗ​സി​യ കു​ഞ്ഞി​പ്പു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ. അ​ബ്ദു​ൽ ഹ​ക്കീം, സി​ദ്ദീ​ഖ്​ നൂ​റേ​ങ്ങ​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ മ​ഹ​മൂ​ദ് കോ​തേ​ങ്ങ​ൽ, ശി​ഹാ​ബ് മൊ​ട​യ​ങ്ങാ​ടാ​ന്‍, സി.​കെ. സ​ഹീ​ര്‍, ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ സു​രേ​ഷ് ബാ​ബു, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശം​സു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram municipality flat complex
News Summary - Kuttan and his family live in the Malappuram municipality flat complex
Next Story