Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ണ്ടോ​ട്ടി,...

കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം മേ​ഖ​ല​ക​ളി​ല്‍  കൂ​ടു​ത​ല്‍ ടെ​സ്​​റ്റു​ക​ള്‍ക്ക്  സൗ​ക​ര്യ​മൊ​രു​ക്ക​ണം –കു​ഞ്ഞാ​ലി​ക്കു​ട്ടി

text_fields
bookmark_border
കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം മേ​ഖ​ല​ക​ളി​ല്‍  കൂ​ടു​ത​ല്‍ ടെ​സ്​​റ്റു​ക​ള്‍ക്ക്  സൗ​ക​ര്യ​മൊ​രു​ക്ക​ണം –കു​ഞ്ഞാ​ലി​ക്കു​ട്ടി
cancel

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​രോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ണ്ടോ​ട്ടി​യി​ലും മ​ല​പ്പു​റ​ത്തും മ​ത്സ്യ​മാ​ര്‍ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ച്ച നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, അ​തി​ല്‍ പ​ല​ര്‍ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ണ്ടോ​ട്ടി​യി​ലാ​ണ് അ​തി ഗു​രു​ത​രം. ഇ​ത്ത​ര​ത്തി​ല്‍ മാ​ര്‍ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്തി​ച്ച നി​ര​വ​ധി പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. ടെ​സ്​​റ്റു​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ രോ​ഗം വ്യാ​പി​ക്കാ​ന്‍ കാ​ര​ണ​മാ​വും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ല്‍  ആ​ൻ​റി​െ​ജ​ന്‍ ടെ​സ്​​റ്റി​നു​ള്ള സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:covid 19 Coronavirus kunnalikutty kerala news malayalam news 
Next Story