ലീഗ് കോട്ട തകർക്കാൻ കുതിരപ്പുറമേറി കുഞ്ഞാണിയുടെ 'റോഡ് ഷോ'
text_fieldsകുഞ്ഞാണി കുതിരപ്പുറത്തേറി പുൽവെട്ട അങ്ങാടിയിൽ
മുസ്‌ലിം ലീഗിെൻറ കോട്ട തകർക്കാൻ കുതിരപ്പുറമേറി കുഞ്ഞാണിയുടെ വോട്ടുതേടൽ. കരുവാരകുണ്ട് പുൽവെട്ട വാർഡിലെ ഇടത് സ്ഥാനാർഥി ഇറശ്ശേരി അബൂബക്കർ എന്ന കുഞ്ഞാണിയാണ് പുൽവെട്ട അങ്ങാടിയിൽ കുതിരപ്പുറത്ത് റോഡ് ഷോ നടത്തിയത്.
സുഹൃത്ത് പുന്നക്കാട്ടെ നടുത്തളയൻ അസ്ക്കറിെൻറ കുതിരയെ കിട്ടിയപ്പോൾ കുഞ്ഞാണിയിലെ സാഹസികത ഉണരുകയായിരുന്നു. സെക്യൂരിറ്റി, ലോഡിങ്, ബസ് ഡ്രൈവർ തുടങ്ങി എല്ലാമാണ് കുഞ്ഞാണി.
എക്കാലത്തും മുസ്‌ലിം ലീഗിനെ മാത്രം തുണച്ചിരുന്ന പുൽവെട്ട 2010ൽ ലീഗിനെ ഞെട്ടിച്ച് 84 വോട്ടിന് കുഞ്ഞാണിയെ ജയിപ്പിച്ചിരുന്നു. ഇടവേളക്ക് ശേഷം ജയം ആവർത്തിക്കാനാണ് രണ്ടാം വരവ്. മുസ്‌ലിം ലീഗിലെ സി. മുഹമ്മദലിയും കോൺഗ്രസിലെ സി.പി. കുഞ്ഞാലനുമാണ് മറുഭാഗത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

