രക്തദാന രംഗത്ത് മുതൽക്കൂട്ടാകാൻ കുടുംബശ്രീ ‘പള്‍സ്’
text_fieldsമലപ്പുറം: ജില്ലയിലെ അയല്‍ക്കൂട്ടം അംഗങ്ങളായ 18 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകളെ രക്തംദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീയുടെ ‘പൾസ്’ പദ്ധതി. ജില്ല മിഷൻ നേതൃത്വത്തില്‍ സി.ഡി.എസുകളുടെയും സന്നദ്ധ സംഘടനകളുടെയും ഗവ. ആശുപത്രികളുടെയും ബാങ്കുകളുടെയും സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്.
കുടുംബശ്രീ തനതു പദ്ധതികളിൽ ഡി.പി.സി അംഗീകാരം ലഭിച്ച പദ്ധതി കൂടിയാണിത്. ആവശ്യമായ രക്തത്തിന്റെ 100 ശതമാനവും രക്തദാനത്തിലൂടെ കണ്ടെത്തുക, സ്ത്രീകളെ രക്തദാനത്തിൽ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതി ലക്ഷ്യം.
ജില്ലതലത്തില്‍ രക്തദാനം ചെയ്യാവുന്ന സ്ര്തീകളുടെ സന്നദ്ധ രക്തദാന സേന രൂപവത്കരിച്ച് വിവരശേഖരണം നടത്തും. ആളുകള്‍ക്ക് സേവനം ആവശ്യമായ സമയത്ത് രക്തം ലഭ്യമാക്കാൻ ഡയറക്ടറി കൂടി പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പറഞ്ഞു.
ജില്ലയിലെ രക്തബാങ്കുകളുടെ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കീഴിൽ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രക്തദാനം നടത്താന്‍ ആരോഗ്യമുള്ള സ്ത്രീകളെ പ്രാപ്തരാക്കി ആത്മവിശ്വാസവും ആരോഗ്യവും വർധിപ്പിക്കും. രക്തബാങ്കുമായി സഹകരിച്ച് ക്യാമ്പുകളായിട്ടും പിന്നീട് കുടുംബശ്രീ അംഗങ്ങളുടെ സന്നദ്ധ രക്തദാന സേന രൂപവത്കരിച്ച് അത്തരത്തിലുള്ള ആളുകളുടെ വിവരശേഖരണം നടത്തി മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും സേവനം ആവശ്യമായ സമയത്ത് എത്തിച്ചു നല്‍കുന്നതാണ് പ്രവര്‍ത്തനരീതി. ഇതിനായി ജില്ലതലത്തില്‍ കുടുംബ്രശീ നേതൃത്വത്തില്‍ മൊബൈല്‍ ആപ് പുറത്തിറക്കും. താൽപര്യമുള്ള സി.ഡി.എസുകള്‍ക്ക് കീഴില്‍ സ്കൂളുകളിലോ കോളജുകളിലോ രക്ത ബാങ്കിന്റെ സഹകരണത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഇതിനായി ജില്ലയിലെ ഏതെങ്കിലും സി.ഡി.എസിന് കീഴില്‍ താല്പര്യവും ആരോഗ്യവുമുള്ള വനിതകളെ ഗൂഗിള്‍ ഫോം വഴിയോ വാര്‍ഡിലെ സി.ഡി.എസ് അംഗങ്ങൾ മുഖേനയോ കണ്ടെത്തി ഇതിന് തയാറാക്കി നിര്‍ത്തും. ക്യാമ്പിനോടനുബന്ധിച്ച് രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് പോലുള്ള ആരോഗ്യ പരിശോധനകളും ആരോഗ്യകരമായ ജീവിത ശൈലിയോടനുബന്ധിച്ച ക്ലാസുകളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

