Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ: എ.ഡി.എസ്...

കുടുംബശ്രീ: എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയായി

text_fields
bookmark_border
കുടുംബശ്രീ: എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയായി
cancel
Listen to this Article

മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. സി.ഡി.എസ് തെരഞ്ഞെടുപ്പ് 20ന് നടക്കും. 21ന് പുതിയ ഭരണസമിതി അധികാരമേൽക്കും. കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി 2025 ജനുവരി 25ന് അവസാനിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം നടന്നതോടെ കുടുംബശ്രീ ഭാരവാഹി തെരഞ്ഞെടുപ്പ് സർക്കാർ നീട്ടിവെക്കുകയായിരുന്നു. ഇതിനായി ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ ജനുവരി 25 വരെ ദീർഘിപ്പിച്ചിരുന്നു. വാർഡ് വിഭജനത്തിന് ശേഷം എ.ഡി.എസുകൾ പുനഃക്രമീകരിക്കേണ്ടിവരുന്നതിനാലും പുതുതായി രൂപവത്കരിക്കുന്ന വാർഡുകളിൽ ഉൾപ്പെടെ സംഘടന സംവിധാനം ഒരുക്കേണ്ടതിനാലുമാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

ജനുവരി 15നാണ് കുടുംബശ്രീയുടെ ത്രിതല സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഫെബ്രുവരി 21ന് അവസാനിക്കുന്ന തരത്തിൽ ആറു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അയൽക്കൂട്ട അധ്യക്ഷയെ തെരഞ്ഞെടുക്കൽ, അവർക്കുള്ള പരിശീലനം, അയൽക്കൂട്ട തെരഞ്ഞെടുപ്പ് എന്നിവ പൂർത്തിയായി. നാലാം ഘട്ടമായ എ.ഡി.എസ് തെരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നു. സി.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. തൊട്ടടുത്ത ദിവസം പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ഓരോ ജില്ലയിലും സംവരണം ചെയ്യേണ്ട സി.ഡി.എസുകളുടെ എണ്ണം നിശ്ചയിക്കുന്നതിനായി ഒരു ജില്ലയിലെ സി.ഡി.എസുകളുടെ ആകെ പട്ടികജാതി അയൽക്കൂട്ട അംഗങ്ങളുടെ കണക്ക് എടുക്കുകയും 15 ശതമാനത്തിലധികം പട്ടികജാതി അയൽക്കൂട്ട അംഗങ്ങളുള്ള 355 സി.ഡി.എസുകൾക്ക് ആനുപാതികമായി ഓരോ ജില്ലക്കും 161ൽ എത്ര സി.ഡി.എസ് സംവരണം ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കുടുംബശ്രീക്ക് 1070 സി.ഡി.എസുകളും 19470 എ.ഡി.എസുകളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbashreeads
News Summary - Kudumbashree: ADS elections completed
Next Story