Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ്​...

കാലിക്കറ്റ്​ സർവകലാശാലയിലെ മൂല്യനിർണയത്തിലെ അപാകതകൾ മൂലം വിദ്യാർഥികൾ ബലിയാടാകുന്നു -കെ.എസ്.യു

text_fields
bookmark_border
Mark cheating, KSU, March,
cancel

തേഞ്ഞിപ്പലം :മൂല്യനിർണയത്തിലെ അപാകതകൾ മൂലം കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ ബലിയടാകുന്നുവെന്ന്​ കെ.എസ്​.യു മലപ്പുറം ജില്ല കമ്മിറ്റി.അടുത്തിടെ പുറത്തു വന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷ ഫലം വിദ്യാർഥികളെയും അധ്യാപകരെയും തീർത്തും നിരാശപ്പെടുത്തുന്നതാണെന്നും കെ.എസ്​.യു അഭിപ്രായപ്പെട്ടു.

പല വിദ്യാർഥികളും മറ്റ് പേപ്പറുകളിൽ നല്ല മാർക്ക് സ്കോർ ചെയ്തിട്ടും ഒരു പേപ്പറിൽ മാത്രം പരാജയപ്പെടുകയാണ്. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ്, കുന്നംകുളം വിവേകാനന്ദ കോളജ്, സേക്രഡ്​ ഹാർട്ട് കോളജ് ചാലക്കുടി, സഹൃദയ കോളജ് കൊടകര തുടങ്ങിയവയിലെ വിദ്യാർഥികൾ ഇന്ത്യൻ ലിറ്ററേച്ചർ ഇൻ ഇംഗ്ലീഷ് പേപ്പറിലും, മറ്റിടങ്ങളിലെ വിദ്യാർഥികൾ ബ്രിട്ടീഷ് ലിറ്ററേച്ചർ പേപ്പറിലും പരാജയപ്പെട്ടത് മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ്.

ഓരോ വിദ്യാർഥിയും വളരയധികം കഷ്​ടപ്പെട്ട് പഠിച്ചാണ് പരീക്ഷ എഴുതുന്നത്. മൂല്യനിർണ്ണയത്തിലെ പിഴവ് മൂലം അവർക്ക് അർഹതപെട്ട മാർക്ക് ലഭിക്കാതെ വർഷങ്ങൾ നഷ്​ടപ്പെടുന്ന സാഹചര്യങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് കെ.എസ്.യു അഭിപ്രായപ്പെട്ടു.

പ്രസ്തുത വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടത്തി പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഒരു മാസത്തിനുള്ളിൽ പുനർ മൂല്യനിർണ്ണയ ഫലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി അർജുൻ കറ്റയാട്ട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksucalicut university
Next Story