കെ.എസ്.യു-എം.എസ്.എഫ് ബന്ധം പുനഃസ്ഥാപിച്ചതായി എം.എസ്.എഫ്
text_fieldsമലപ്പുറം: കെ.എസ്.യു -എം.എസ്.എഫ് ബന്ധം പുനഃസ്ഥാപിച്ചതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കെ.എസ്.യു സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ ആരുമായി ചർച്ച ചെയ്യണമെന്നതു സംബന്ധിച്ച് എം.എസ്.എഫിന് അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് ഇരു സംഘടനകളും തമ്മിൽ വെവ്വേറെ മത്സരിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവും എം.എസ്.എഫും ഒരുമിച്ചാണ് മത്സരിച്ചതെന്നും തുടർന്നും യു.ഡി.എസ്.എഫ് ആയി മുന്നോട്ടുപോകുമെന്നും പി.കെ. നവാസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

