തൃപ്രങ്ങോട്ട് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര
text_fieldsസ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രക്കായി
തൃപ്രങ്ങോട് പഞ്ചായത്തിൽ ട്രയൽ ഓട്ടത്തിനായി എത്തിയ കെ.എസ്.ആർ.ടി.സി ബസ്
തൃപ്രങ്ങോട്: പഞ്ചായത്ത് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രക്ക് ബസ് എന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നു. ബജറ്റിൽ 10 ലക്ഷം രൂപ നീക്കിവെച്ച പദ്ധതിക്ക് അനുമതി ലഭിക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടി വന്നെങ്കിലും പരീക്ഷണ ഓട്ടത്തിനായി കെ.എസ്.ആർ.ടി.സി ബസ് കഴിഞ്ഞദിവസം തൃപ്രങ്ങോട്ടെത്തി.
നാട് ആവേശത്തോടെ സ്വീകരിച്ച ബസിന്റെ കന്നി ഓട്ടം വിജയകരമായിരുന്നു. ഫെബ്രുവരി ആദ്യത്തെ ആഴ്ച തന്നെ ബസ് സ്ഥിരം ഓടിപ്പിക്കാനാണ് ഭരണസമിതി തീരുമാനം. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ ബസ് പഞ്ചായത്തിൽ ഓടിക്കൊണ്ടിരിക്കും. ജോലിക്കായി പോകുന്ന സ്ത്രീക്കും വിദ്യാലയങ്ങളിൽ പോകുന്ന കുട്ടികൾക്കും പണം കൊടുക്കാതെ ഇതിൽ യാത്ര ചെയ്യാം. ഉദ്ദേശിക്കുന്ന സ്ഥലത്തിറങ്ങാം.
പുരുഷന്മാർക്ക് കയറാമെങ്കിലും സൗജന്യം ലഭിക്കില്ല. ഒരു ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

