തിരൂരിൽനിന്ന് മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര ആറിന്
text_fieldsതിരൂർ: തിരൂരിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ഉല്ലാസയാത്ര ആഗസ്റ്റ് ആറിന് പുറപ്പെടും. കോതമംഗലം-മാമലക്കണ്ടം-മാങ്കുളം-ആനക്കുളം വഴിയാണ് യാത്ര. ശനിയാഴ്ച പുലർച്ച നാലിന് തിരൂരിൽനിന്ന് പുറപ്പെട്ട് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, മാമലകണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി അവിടങ്ങളിലെ കാഴ്ചകൾ കണ്ട് രാത്രിയോടെ മൂന്നാറിലെത്തും.
ശനിയാഴ്ച രാത്രി മൂന്നാർ ഡിപ്പോയിൽ ഒരുക്കിയ കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ ബസിൽ വിശ്രമിക്കും. ഞായറാഴ്ച രാവിലെ ഒമ്പതോടെ മൂന്നാറിന്‍റെ മനോഹര കാഴ്ചകൾ കാണാൻ ഇറങ്ങും. ടീ മ്യൂസിയം, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്‍റ്, മാട്ടുപെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയന്‍റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിക്കും. അന്ന് വൈകീട്ട് തിരികെ നാട്ടിലേക്ക് മടങ്ങും. സൂപ്പർ ഫാസ്റ്റ് ബസാണ് ഒരുക്കിയിട്ടുള്ളത്. 1390 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവും പ്രവേശന ഫീസുകളും ഇതിൽ ഉൾപ്പെടുന്നില്ല.
ശനിയാഴ്ചത്തെ യാത്രക്ക് രണ്ടുദിവസത്തിനകം ഒരു ബസ് ഫുൾ ആയതിനാൽ രണ്ടാമതൊരു ബസും ഒരുക്കിയിട്ടുണ്ട്. ഏതാനും സീറ്റുകൾ ബാക്കിയുള്ളതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9995726885 എന്ന വാട്ട്സ്ആപ് നമ്പറിലും വിവരങ്ങൾക്ക് 9447203014 എന്ന നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

