Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​രീക്ഷ​ണ​ത്തി​ലു​ള്ള...

നി​രീക്ഷ​ണ​ത്തി​ലു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധ​ന ഫ​ലം വ​രും മു​മ്പേ ജോ​ലി​ക്കെ​ത്തി

text_fields
bookmark_border
നി​രീക്ഷ​ണ​ത്തി​ലു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധ​ന ഫ​ലം വ​രും മു​മ്പേ ജോ​ലി​ക്കെ​ത്തി
cancel

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലെ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ മൂ​ന്നു​പേ​ർ ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കാ​തെ വ്യാ​ഴാ​ഴ്ച ജോ​ലി​ക്കെ​ത്തി. ഡോ​ക്ട​ർ​മാ​ർ 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും മെ​ക്കാ​നി​ക്കു​ക​ളു​മാ​ണ് ര​ണ്ടോ മൂ​ന്നോ നാ​ൾ മാ​ത്രം വീ​ട്ടി​ലി​രു​ന്ന് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​ഫ​ലം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

 

വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ​ന്ന നി​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മൂ​ന്നു​പേ​രും. അ​തേ​സ​മ​യം, കോ​ട്ട​പ്പ​ടി​യി​ലും ക​രി​പ്പൂ​രി​ലും പോ​യി ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തി​യ ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​വ​ർ ജോ​ലി​ക്കെ​ത്തി‍യ​തെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ൾ പ​റ​യു​ന്നു.

ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റി​വാ​യാ​ൽ കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​യി സ്ര​വം ന​ൽ​കി​യ​തി​െൻറ ഫ​ലം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കി നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ണ് ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കേ​ണ്ട​ത്. ഇ​ത് ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര ചെ​യ്ത് ക​രി​പ്പൂ​രി​ലെ​ത്തി​യും ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തി. ഈ ​ഫ​ല​ത്തി​െൻറ മാ​ത്രം ബ​ല​ത്തി​ലാ​ണ് ജോ​ലി​ക്ക് ക​യ​റി​യി​രി​ക്കു​ന്ന​ത്. സ​ഹ​ജീ​വ​ന​ക്കാ​രി​ൽ ഇ​ത് ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Malappuram News
News Summary - KSRTC employees under quarantine appeared for duty malappuram-kerala news
Next Story