രക്തം നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരും
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ തൊഴിലാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും ഉദ്യോഗസ്ഥരും മഞ്ചേരി മെഡിക്കൽ കോളജിലെത്തി രക്തദാനം നടത്തി. ഇതിനായി പ്രത്യേകം ബസ് ഏർപ്പാട് ചെയ്തിരുന്നു.
കോവിഡ് വ്യാപനത്തിനിടെ ശസ്ത്രക്രിയക്കും മറ്റു ചികിത്സ ആവശ്യങ്ങള്‍ക്കും രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലായിരുന്നു ജീവനക്കാരുടെ കൂട്ടായ്മ സന്നദ്ധ പ്രവർത്തനം. 25ഓളം പേർ രക്തം നൽകി. രക്തദാതാക്കളെ കൊണ്ടുപോവുന്ന ബസിെൻറ ഫ്ലാഗ് ഓഫ് ഡിപ്പോ പരിസരത്ത് ബുധനാഴ്ച രാവിലെ പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു.
മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.എസ്.എ. ഷബീർ അലി, ഹാരിസ് ആമിയൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ സ്വാഗതം പറഞ്ഞു. അസി. ഡിപ്പോ എൻജിനീയർ റമീസ് ആലുങ്ങൽ, ഇൻസ്പെക്ടർ എ. ബാബുരാജ്, വിവിധ സംഘടനകള പ്രതിനിധികളായ നസീർ അയമോൻ, എം.ആർ. ശെൽവരാജ്, എൻ.കെ. ഫൈസൽ, പി.കെ. ഷിയോജ്, കെ. പ്രജീഷ്, എൻ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

