കെ.എസ്.ഇ.ബി സോളാർ നിലയങ്ങൾ മലപ്പുറം നാലാം സ്ഥാനത്ത്
text_fieldsമലപ്പുറം: കെ.എസ്.ഇ.ബി സോളാർ നിലയങ്ങൾ കൂടുതൽ സ്ഥാപിച്ച പട്ടികയിൽ സംസ്ഥാനത്ത് മലപ്പുറം നാലാം സ്ഥാനത്ത്. വീടുകൾ, കെട്ടിടങ്ങൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി നേരിട്ട് സോളാർ നിലയങ്ങൾ സ്ഥാപിക്കുന്ന പട്ടികയിലാണ് മലപ്പുറം മുന്നിലുള്ളത്.
വൈദ്യുതി വകുപ്പ് പുറത്ത് വിട്ട കണക്കുകളിലാണിത്. മലപ്പുറത്ത് 18,587 സോളാർ നിലയങ്ങളാണ് കെ.എസ്.ഇ.ബി നേരിട്ട് സ്ഥാപിച്ചത്. പട്ടികയിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. 40,435 സോളാർ നിലയങ്ങൾ എറണാകുളത്ത് സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമതുള്ള തൃശൂരിൽ 30,835ഉം മൂന്നാമതുള്ള തിരുവനന്തപുരത്ത് 24,281ഉം സോളാർ നിലയങ്ങൾ സ്ഥാപിച്ചു.
ആലപ്പുഴ 18,405, കൊല്ലം 17,606, കണ്ണൂർ 16,751, കോഴിക്കോട് 16,250, പാലക്കാട് 15,185, കോട്ടയം 14,129, പത്തനംതിട്ട 8,215, കാസർകോട് 6,972, ഇടുക്കി 2,466, വയനാട് 1,306 എന്നിങ്ങനെയാണ് കണക്ക്. കൂടാതെ അനർട്ട് മുഖേന സ്ഥാപിച്ച സോളാർ നിലയങ്ങളുടെ പട്ടികയിൽ മലപ്പുറം ആറാം സ്ഥാനത്തുമുണ്ട്. മലപ്പുറത്ത് 65 നിലയങ്ങൾ സ്ഥാപിച്ചു. ഇതിലൂടെ 587 കിലോവാട്ടാണ് വൈദ്യുതി ഉൽപാദനമെന്ന് കെ.എസ്.ഇ.ബി പറയുന്നു. തിരുവനന്തപുരം ജില്ലയിലാണ് അനർട്ടിൽ കൂടുതൽ. 571 പ്ലാന്റുകളാണ് തലസ്ഥാനത്ത് സ്ഥാപിച്ചത്. തൃശൂർ 159, ഇടുക്കി 103, കണ്ണൂർ 100, എറണാകുളം 95, കൊല്ലം-കാസർകോട് 53 വീതം, ആലപ്പുഴ 49, കോഴിക്കോട് 38, വയനാട് 37, കോട്ടയം 33, പത്തനംതിട്ട 23, പാലക്കാട് 18 എന്നിങ്ങനെയാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

