Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right1912ൽ ​വി​ളി​ക്കൂ......

1912ൽ ​വി​ളി​ക്കൂ... കെ.​എ​സ്.​ഇ.​ബി സൗ​ക​ര്യ​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ൽ

text_fields
bookmark_border
1912ൽ ​വി​ളി​ക്കൂ... കെ.​എ​സ്.​ഇ.​ബി സൗ​ക​ര്യ​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ൽ
cancel

വേ​ങ്ങ​ര: വൈ​ദ്യു​തി വ​കു​പ്പി​െൻറ സേ​വ​നം പ​ടി​വാ​തി​ൽക്ക​ൽ എ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം.

സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വ​കു​പ്പ് മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യും ഇ​തോ​ടൊ​പ്പം 87 ഡി​വി​ഷ​നു​ക​ളി​ലെ ഉ​ദ്ഘാ​ട​നം വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും നി​ർ​വ​ഹി​ച്ചു. തി​രൂ​ര​ങ്ങാ​ടി ഡി​വി​ഷ​നി​ലെ ഉ​ദ്ഘാ​ട​നം ഊ​ര​കം സെ​ക്​​ഷ​നി​ൽ അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

ഉ​ട​മ​സ്ഥ​വ​കാ​ശം, ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​രി​ഫ് മാ​റ്റ​ൽ, ലൈ​ൻ, മീ​റ്റ​ർ എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്ക​ൽ, ഫേ​സ് മാ​റ്റ​ൽ, പു​തി​യ ക​ണ​ക്​​ഷ​ൻ എ​ന്നി സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് ഓ​ൺ​ലൈ​ൻ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.

1912 ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​വും. അ​പേ​ക്ഷ കി​ട്ടു​ന്ന മു​റ​ക്ക് ഇ​ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട സെ​ക്​​ഷ​നി​ലേ​ക്ക് കൈ​മാ​റും. ഗു​ണ​ഭോ​ക്താ​വ് ഉ​ൾ​പ്പെ​ടു​ന്ന സെ​ക്​​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​ക്കാ​ര‍െൻറ വീ​ടു​ക​ളി​ലെ​ത്തി സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും.

പൈ​ല​റ്റ് പ​ദ്ധ​തി എ​ന്ന നി​ല​യി​ൽ 87 ഡി​വി​ഷ​നു​ക​ളി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്: ജി​ല്ല​യി​ൽ തി​രൂ​ര​ങ്ങാ​ടി ഡി​വി​ഷ​നി​ൽ ഊ​ര​ക​ത്തി​ന് പു​റ​മെ എ​ട​രി​ക്കോ​ട് സെ​ക്​​ഷ​നും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. തി​രൂ​ര​ങ്ങാ​ടി ഡി​വി​ഷ​നി​ലെ ആ​ദ്യ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ സ​മ​ർ​പ്പ​ണ​വും എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഊ​ര​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​കെ. മൈ​മൂ​ന​ത്ത് അ​ധ്യ​ക്ഷ​യാ​യി. അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജ​യ​കു​മാ​ർ സു​രേ​ന്ദ്ര​ൻ, ഒ​തു​ക്ക​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മൂ​സ ക​മ്പോ​ട്ട്, ബ്ലോ​ക്ക് അം​ഗം എം. ​രാ​ധാ​ര​മേ​ഷ്, വാ​ർ​ഡ് മെം​ബ​ർ എ.​ടി. ഇ​ബ്രാ​ഹിം​കു​ട്ടി, പി.​കെ. അ​ഷ്റ​ഫ്, ടി.​വി. ഹം​സ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഒ.​പി. വേ​ലാ​യു​ധ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ.​ഇ. ല​ത ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBvengaraOnline service
News Summary - kseb online service started
Next Story