തവനൂർ കേളപ്പജി കാർഷിക കോളജിൽ കോവിഡ് ചികിത്സ കേന്ദ്രം ആരംഭിക്കുന്നു
text_fieldsകോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ആരംഭിക്കുന്നതിനായി തവനൂർ കേളപ്പജി കാർഷിക
കോളജ് ഹോസ്റ്റലിൽ സൗകര്യങ്ങൾ പരിശോധിക്കുന്നു
കുറ്റിപ്പുറം: തവനൂർ കേളപ്പജി കാർഷിക കോളജിൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം തുടങ്ങുന്നതിന് നടപടി തുടങ്ങി. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾക്ക് വേണ്ടി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് കേന്ദ്രം തുടങ്ങുന്നത്. കോളജ് ഹോസ്റ്റൽ സന്ദർശിച്ച് കേന്ദ്രത്തിനാവശ്യമായ സൗകര്യങ്ങൾ വിലയിരുത്തി.
രോഗികൾക്കാവശ്യമായ പ്രാഥമിക ചികിത്സയും ഓക്സിജൻ ഉൾപ്പെടെ സെക്കൻഡറി ചികിത്സയും ലഭ്യമാക്കത്തക്ക രീതിയിലാണ് കേന്ദ്രം ഒരുക്കുന്നത്. ഒരേസമയം 200 പേർക്ക് കിടത്തി ചികിത്സ സൗകര്യത്തോടെയാണ് കേന്ദ്രം ആരംഭിക്കുന്നത്.
രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിെൻറ അടിസ്ഥാനത്തിൽ ചികിത്സാകേന്ദ്രം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കാനാണ് നടപടി. പൊന്നാനി ബി.ഡി.ഒ കെ. വിനോദ് കുമാർ, മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയ്ശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ. ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, കെ. സൈനബ, സി. ഗിരിജ, ജി. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

