കോട്ടക്കലിൽ കോവിഡ് രോഗികൾ കൂടുന്നു; അടിസ്ഥാന സൗകര്യങ്ങൾ പ്രഖ്യാപനത്തിൽ മാത്രം
text_fieldsകോട്ടക്കൽ രാജാസിലെ ഡി.സി.സി കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ച കിടക്കകൾ
കോട്ടക്കൽ: കോട്ടക്കൽ നഗരസഭക്ക് കീഴിൽ ആരംഭിച്ചെന്ന് പറയുന്ന കോവിഡ് സെൻറർ കെട്ടിടത്തിൽ ഒരു നടപടിയും ആരംഭിച്ചില്ല. കിടക്കയും കട്ടിലുകളുമെല്ലാം കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ ദിവസം നൂറോളം പേർക്കുള്ള സൗകര്യം ഒരുക്കിയെന്ന് ചെയർപേഴ്സെൻറ അവകാശ വാദം െതറ്റെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ. ഒറ്റമുറിയിൽ ഇവയെല്ലാം നോക്കുകുത്തിയായി കിടക്കുകയാണ്. മുറികളാകട്ടെ വൃത്തിഹീനമായ അന്തരീക്ഷത്തിലും. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ അധികൃതർക്ക് നിസംഗതയാണ്.
നേരത്തെ സി.എഫ്.എൽ.ടി.സി കേന്ദ്രമായിരുന്നു ഇവിടെ. എന്നാൽ രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യം അന്നില്ലായിരുന്നു. ഇതിനായി എത്തിച്ച സാധന സാമഗ്രികളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

