Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പടി മൈതാനം...

കോട്ടപ്പടി മൈതാനം നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കും

text_fields
bookmark_border
കോട്ടപ്പടി മൈതാനം നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കും
cancel
camera_alt

മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല സ്പോ​ർ​ട്സ്

കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ എ. ​ശ്രീ​കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

മ​ല​പ്പു​റം: ഏ​ഴു​ വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ല​പ്പു​റം കോ​ട്ട​പ്പ​ടി മൈ​താ​നം ന​ഗ​ര​വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ധാ​ര​ണ. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െൻറ കീ​ഴി​ലാ​ണ്​ മൈ​താ​നം.

ഇ​തു​സം​ബ​ന്ധി​ച്ച്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ തീ​രു​മാ​നം. ജ​നു​വ​രി അ​വ​സാ​ന​ത്തോ​െ​ട നി​ശ്ചി​ത സ​മ​യം കോ​ട്ട​പ്പ​ടി മൈ​താ​ന​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​കൂ​ടി ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ് ധാ​ര​ണ. ക​ളി​ക്കു​ന്ന​വ​ർ​ക്ക്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, അം​ഗ​ത്വം എ​ന്നി​വ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം. കൂ​ടാ​തെ, മൈ​താ​നം തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി​യും വേ​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​യ​ന്ത്രി​ത പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് അ​ല്ലാ​തെ സം​സ്ഥാ​ന​ത്ത് മൈ​താ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

ആ​ഴ്ച​യി​ൽ നി​ശ്ചി​ത​ദി​വ​സ​മെ​ങ്കി​ലും മൈ​താ​നം പ്രാ​ദേ​ശി​ക ക​ളി​ക്കാ​ർ​ക്ക് തു​റ​ന്നു​ന​ൽ​ക​ണം എ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം, സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ കോ​ട്ട​പ്പ​ടി മൈ​താ​നം കേ​ന്ദ്രീ​ക​രി​ച്ച് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി, കു​ട്ടി​ൾ​ക്ക് പ​രി​ശീ​ല​നം എ​ന്നി​വ​ക്കാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​ക​ു​ന്ന​ത്.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ എ. ​ശ്രീ​കു​മാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി, ഉ​പാ​ധ്യ​ക്ഷ ഫൗ​സി​യ കു​ഞ്ഞി​പ്പു, അം​ഗ​ങ്ങ​ളാ​യ പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, സി. ​സു​രേ​ഷ്, പി.​കെ. അ​ബ്​​ദു​ൽ ഹ​ക്കീം, സ​ജീ​ർ ക​ള​പ്പാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottapadi groundMalappuram News
News Summary - Kottapadi ground will be opened with restrictions
Next Story