കോട്ടക്കുന്ന് തുറന്നു; ഒരേ സമയം നൂറിൽ താഴെ പേർക്കാണ് പ്രവേശനം
text_fieldsകോട്ടക്കുന്ന് പാർക്കിൽ വിനോദത്തിൽ ഏർപ്പെട്ട കുടുംബം
മലപ്പുറം: കോട്ടക്കുന്ന് വിനോദ സഞ്ചാരകേന്ദ്രം തുറന്നു. രണ്ടാഴ്ച മുമ്പ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ, ഒരു മാസം മുമ്പ് കോവിഡ് പോസിറ്റിവായി രോഗമുക്തി നേടിയവർ എന്നിവർക്കാണ് പ്രവേശനം. ഇത് പരിശോധിക്കാൻ സംവിധാനമുണ്ട്.
അഞ്ഞൂറിൽ താഴെ ആൾക്കാരാണ് ചൊവ്വാഴ്ച എത്തിയത്. ഒരേ സമയം നൂറിൽ താഴെ പേരെയാണ് പ്രവേശിപ്പിക്കുന്നത്. കടകളുടെയും റൈഡുകളുടെയും പ്രവർത്തനം സജ്ജമാകുന്നുണ്ട്. ശുചീകരണവും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും പൂർത്തിയായിവരുന്നു. ഒരാഴ്ചക്കുള്ളിൽ പൂർണ സജ്ജമാകുമെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു. കോവിഡ് രണ്ടാം തരംഗം ശക്തമായതിനെ തുടർന്നാണ് പാർക്ക് അടച്ചിട്ടത്.

