തുല്യത പരീക്ഷ എഴുതാൻ കൈപിടിച്ച് യുവദമ്പതികൾ
text_fieldsസജേഷും ഭാര്യ സുചിത്രയും പരീക്ഷ കഴിഞ്ഞ്
പുറത്തിറങ്ങുന്നു
കോട്ടക്കൽ: കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിലേക്ക് തുല്യത പരീക്ഷയെഴുതാൻ കൈപിടിച്ചെത്തിയത് ദമ്പതികളായ വിദ്യാർഥികൾ. കോട്ടക്കൽ ചങ്കുവെട്ടി കാവാട്ട് സജേഷ് (37), ഭാര്യ സുചിത്ര (31) എന്നിവരാണ് ഹയർ സെക്കൻഡറി തുല്യത നാലാം ബാച്ചിെൻറ പരീക്ഷക്കെത്തിയത്. രണ്ടാം വർഷ പഠിതാക്കളാണ് ഇരുവരും. നാലാം ബാച്ചിെൻറ രണ്ടാം വർഷ പരീക്ഷയും അഞ്ചാം ബാച്ചിെൻറ ഒന്നാം വർഷ പരീക്ഷയുമാണ് ഇവിടെ നടക്കുന്നത്. രണ്ടുപേരും പത്താം തരം തുല്യത പരീക്ഷ പാസായ ശേഷമാണ് ഹയർ സെക്കൻഡറി തുല്യത കോഴ്സിന് രജിസ്റ്റർ ചെയ്തത്.
സ്വകാര്യ ഫർണിച്ചർ കമ്പനിയിലെ സൂപ്പർവൈസർ ആയ സജേഷ് ബാബുരാജിെൻറയും അമ്മുവിെൻറയും മകനാണ്. രാമകൃഷ്ണൻ-പ്രസന്ന ദമ്പതികളുടെ മകളാണ് സുചിത്ര. സാക്ഷരത പ്രേരക് സുജയുടെ കീഴിലായിരുന്നു പഠനം.
രണ്ട് ബാച്ചുകളിലുമായി 270 പേരാണ് രാജാസിൽ പരീക്ഷ എഴുതുന്നത്. ഇതിൽ രാജാസ് സെൻററിൽ പഠിക്കുന്ന 104 പേരും വേങ്ങരയിലെ രണ്ടു സെൻററുകളിൽ നിന്നുള്ള 166 പേരുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

