Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightവാ​ഹ​ന മോ​ഷ​ണം;...

വാ​ഹ​ന മോ​ഷ​ണം; ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍

text_fields
bookmark_border
വാ​ഹ​ന മോ​ഷ​ണം; ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍
cancel

കോ​ട്ട​ക്ക​ൽ: മോ​ഷ്​​ടി​ച്ച ലോ​റി മ​ണ​ല്‍ക്ക​ട​ത്തു​കാ​ര്‍ക്ക്​ വി​ല്‍പ​ന ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ൽ. പെ​രു​മ​ണ്ണ കു​റ്റി​പ്പാ​ല പാ​പ്പാ​ലി വീ​ട്ടി​ല്‍ സി​ദ്ദീ​ഖി​നെ​യാ​ണ് (47) എ​സ്.​എ​ച്ച്.​ഒ എം.​കെ. ഷാ​ജി​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​റ്റൊ​രു പ്ര​തി പൂ​ക്കി​പ്പ​റ​മ്പ് ക​ണ്ട​ൻ​ചി​ന സി​റാ​ജു​ദ്ദീ​ൻ (44) ക​ഴി​ഞ്ഞ വ​ര്‍ഷം ജ​നു​വ​രി​യി​ൽ പി​ടി​യി​ലാ​യി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം പ​ള്ളി​ക്ക​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി​യു​ടെ മോ​ഷ​ണം പോ​യ ലോ​റി സി​റാ​ജു​ദ്ദീ‍െൻറ വീ​ട്ടി​ലാ​ണ് നി​ര്‍ത്തി​യി​ട്ടി​രു​ന്ന​ത്.

പി​ന്നീ​ട് ക​ള്ള​ത്താ​ക്കോ​ലു​ണ്ടാ​ക്കി സി​ദ്ദീ​ഖ് വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി 50,000 രൂ​പ​ക്ക്​ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​ൽ​പ്പ​ക​ഞ്ചേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും സ​മാ​ന കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. എ​സ്.​ഐ വി. ​വി​വേ​ക്, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ പി.​കെ. ഷാ​ജു, സു​കേ​ഷ് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ സ​ജി അ​ല​ക്സാ​ണ്ട​ര്‍, വി​നോ​ദ്, സു​ജി​ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Theft
News Summary - Vehicle theft: One arrest
Next Story