കണ്ടെയ്ൻമെൻറ് സോണിലേക്ക് അനാവശ്യയാത്ര, അരലക്ഷം രൂപ പിഴ
text_fieldsകോട്ടക്കൽ: കണ്ടെയ്ൻമെൻറ് സോണ്‍ നടപടികള്‍ നീട്ടിയ കോട്ടക്കലിൽ ഏഴു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 128 പേരാണ് കോവിഡ് ബാധിതരായത്.
94 പേർ ചികിത്സയിലാണ് നിയന്ത്രണങ്ങൾ തുടരുമെന്ന അറിയിപ്പ് ലഭിച്ചതോടെ പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഹെല്‍മറ്റും മാസ്ക്കും സാമൂഹിക അകലവും പാലിക്കാത്തവർക്കെതിരെ പൊലീസ് പിടികൂടി പിഴയിട്ടു.
അരലക്ഷം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, എസ്.െഎ റിയാസ് ചാക്കീരി, എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ക്ലസ്റ്റർ രൂപപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച കോട്ടക്കലിനെ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയത്. നഗരസഭയിലെ 32 വാര്‍ഡുകളെയും ഉള്‍പ്പെടുത്തി നേരത്തേ ഏഴ് ദിവസത്തേക്കായിരുന്നു നടപടികൾ. എന്നാൽ, രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ സോൺ നിയന്ത്രണങ്ങൾ നീട്ടിയത്.

