Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകാർ സ്കൂട്ടറിൽ ഇടിച്ച്...

കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

പു​ത്തൂ​ർ അ​രി​ച്ചോ​ളി​ൽ സ്കൂ​ട്ട​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ർ

കോ​ട്ട​ക്ക​ൽ: അ​പ​ക​ട​മേ​ഖ​ല​യാ​യ കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ന് സ​മീ​പം അ​രി​ച്ചോ​ളി​ൽ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം വാ​ഴ​മ്പാ​ട്ട് മു​ഹ​മ്മ​ദ് ഷ​ഹ​ദ് (25), മ​ണ്ണാ​ർ​ക്കാ​ട് കു​റു​ങ്ങാ​ട്ടി​ൽ ന​ന്ദ​ന(19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷ​ഹ​ദി​നെ കോ​ട്ട​ക്ക​ലി​ലെ അ​ൽ​മാ​സ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​ശേ​ഷം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ന​ന്ദ​ന​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രു​വ​രും പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ അ​രി​ച്ചോ​ൾ ഇ​റ​ക്ക​ത്തി​ൽ ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ ര​ണ്ടു പേ​രെ​യും നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കോ​ട്ട​ക്ക​ൽ പൊ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentmalappuram
News Summary - Two people were injured when a car hit a scooter
Next Story