Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightഅമിത ശബ്​ദത്തിൽ...

അമിത ശബ്​ദത്തിൽ ഓടിച്ച് വന്നതിന് ഉദ്യോഗസ്ഥർ പിടികൂടിയത് മോഷണം പോയ ബുള്ളറ്റ്

text_fields
bookmark_border
അമിത ശബ്​ദത്തിൽ ഓടിച്ച് വന്നതിന് ഉദ്യോഗസ്ഥർ പിടികൂടിയത് മോഷണം പോയ ബുള്ളറ്റ്
cancel
camera_alt

പിടികൂടിയ വാഹനവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കോട്ടക്കൽ പൊലീസ്​ സ്​റ്റേഷനിൽ

കോട്ടക്കൽ: വാഹന പരിശോധനക്കിടെ മലപ്പുറം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെൻറ്​ വിഭാഗത്തിന് മുന്നില്‍ കുടുങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഇരുചക്ര വാഹനം. കോട്ടക്കല്‍ തോക്കാംപാറയില്‍ നടന്ന പരിശോധനക്കിടെ പിടികൂടിയ വാഹനത്തി‍​െൻറ കെ.എല്‍ 58 സെഡ് 1200 നമ്പര്‍ മൊബൈല്‍ ആപ് വഴി അന്വേഷിച്ചപ്പോഴാണ് സംഭവത്തി​െൻറ ചുരുളഴിഞ്ഞത്. ഈ നമ്പറിലുള്ള വാഹനം തലശ്ശേരിയില്‍ തന്നെയുണ്ടെന്ന് ഉടമ പറഞ്ഞതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. വാഹനത്തി‍​െൻറ ഷാസി നമ്പര്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ യഥാര്‍ഥ നമ്പര്‍ കെ.എല്‍ 55 എ.ബി 1477 ആണെന്ന് മനസ്സിലായി. ഈ നമ്പറിലുള്ള വാഹന ഉടമയെ ബന്ധപ്പെട്ടതോടെയാണ് മോഷണം പുറത്തറിയുന്നത്.

താനൂര്‍ വെള്ളിയാമ്പുറം സ്വദേശിയുടെ ബുള്ളറ്റ് കോട്ടക്കല്‍ അമ്പലവട്ടത്ത് വെച്ച് മൂന്നാഴ്ച മുമ്പ് മോഷണം പോയിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് സ്​റ്റേഷനില്‍ പരാതിയും നല്‍കി. ഇതിനാണ് ഇപ്പോള്‍ തുമ്പായത്. അമിത ശബ്​ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ്​ എം.വി.ഐ ജയപ്രകാശ്, എ.എം.വി.ഐ ഷബീര്‍ പാക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹന സോഫ്റ്റ്​വെയറില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് എം.വി.ഐ മുഹമ്മദ് ഷഫീഖ് പറഞ്ഞു. വാഹനം പൊലീസിന് കൈമാറി. ഓടിച്ച വ്യക്തിയെയും കൂടെയുണ്ടായിരുന്നയാളെയും കുറിച്ച്​ കോട്ടക്കല്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftCrime NewsKottakkalPolice
Next Story