Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightഅധ്യാപക ദിനത്തിൽ...

അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായി വിദ്യാർഥിനികൾ

text_fields
bookmark_border
അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായി വിദ്യാർഥിനികൾ
cancel

കോ​ട്ട​ക്ക​ൽ: അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ക്കാ​യി ഈ ​കൊ​ച്ചു​ക​ലാ​കാ​രി​ക​ള്‍ ചു​വ​ട് വെ​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഗു​രു​വ​ന്ദ​ന​ത്തി​ലൂ​ടെ ആ​ദ​ര​മ​ര്‍പ്പി​ക്കു​ക​യാ​ണ് ചെ​ട്ടി​യാ​ന്‍ കി​ണ​ര്‍ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ ഒ​മ്പ​താം ത​രം വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ആ​ര്യ​യും ഋ​തു​ന​ന്ദ​യും.

ക​രി​ങ്ക​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ത​ഴു​താ​പ​റ​മ്പി​ല്‍ അ​ശോ​ക​ന്‍, ഷൈ​നി എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് ആ​ര്യ. ഋ​തു​ന​ന്ദ ക​ണ്ണ​ഞ്ചേ​രി​പ്പ​ടി പ്ര​ദീ​പ്, അം​ബി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ളും.

അ​ധ്യാ​പ​ക ദി​ന​ത്തി‍െൻറ ഭാ​ഗ​മാ​യി വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ല്‍ ആവിഷ്​കരിച്ചത്. ആ​ശം​സ​കാ​ര്‍ഡ് ത​യാ​റാ​ക്കി പൂ​ര്‍വ അ​ധ്യാ​പ​ക​ര്‍ക്ക് അ​യ​ക്ക​ല്‍, കു​ട്ടി ടീ​ച്ച​ര്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ഗ്രൂ​പ്പി​ല്‍ ച​ര്‍ച്ച ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ര്യ​യും ഋ​തു​ന​ന്ദ​യും ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ച​ത്. സ​മ്മ​തം ല​ഭി​ച്ച​തോ​ടെ ഇ​രു​വ​രും പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് ക​ട​ന്നു.

പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ ആ​ര്‍.​എ​സ് മു​ര​ളീ​ധ​ര​ന്‍, അ​ധ്യാ​പ​ക​രാ​യ അ​സൈ​നാ​ര്‍, സ​ജി​ല എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ് ഇ​ത്ത​ര​മൊ​രു ച​ട​ങ്ങി​ന് വ​ഴി​വെ​ച്ച​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

ഓ​ണ​ക്കാ​ല​ത്ത് ഓ​ണ​പ്പാ​ട്ടി​നൊ​പ്പം ആ​ര്യ​യും ഋ​തു​ന​ന്ദ​യും ചു​വ​ട് വെ​ച്ച വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ത​രം​ഗ​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​ദി​ന​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ക്കാ​യി അ​ര്‍പ്പി​ച്ച ഗു​രു​വ​ന്ദ​നം വേ​റി​ട്ട സ​ന്ദേ​ശ​മാ​യി മാ​റി​യി​രി​ക്കു​കയാ​ണ്. നൃ​ത്തം സ്കൂ​ൾ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world teachers day
Next Story