Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightസൈ​ക്കി​ളി​ൽ കേ​ര​ളം...

സൈ​ക്കി​ളി​ൽ കേ​ര​ളം ചു​റ്റി വി​ദ്യാ​ർ​ഥി​ക​ൾ; ല​ക്ഷ്യം സു​ര​ക്ഷി​ത യാ​ത്ര

text_fields
bookmark_border
സൈ​ക്കി​ളി​ൽ കേ​ര​ളം ചു​റ്റി വി​ദ്യാ​ർ​ഥി​ക​ൾ; ല​ക്ഷ്യം സു​ര​ക്ഷി​ത യാ​ത്ര
cancel

കോ​ട്ട​ക്ക​ൽ: ദൈ​വ​ത്തി‍െൻറ സ്വ​ന്തം നാ​ട് സൈ​ക്കി​ള്‍ സ​വാ​രി​യി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​ണ് കോ​ട്ട​ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സൈ​ക്ലി​ങ്​ ക്ല​ബ്​ അം​ഗ​ങ്ങ​ളാ​യ മു​സ​മ്മി​ലും മു​ഹ​മ്മ​ദ് താ​ജു​ദ്ദീ​നും. ഡി​സം​ബ​ർ മൂ​ന്നി​ന് കാ​സ​ർ​കോ​ട്​ നി​ന്നാ​ണ് യാ​ത്ര​ക്ക് തു​ട​ക്ക​മാ​യ​ത്. ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക, സേ​ഫ് ഡ്രൈ​വി​ങ്, സേ​ഫ് ലൈ​ഫ് എ​ന്ന​താ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. 14 ജി​ല്ല​ക​ളി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി തി​രി​ച്ച യാ​ത്ര ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ പി​ന്നി​ട്ടു. തൃ​ശൂ​ർ​ക്കു​ള്ള യാ​ത്ര​ക്കി​ടെ കോ​ട്ട​ക്ക​ലി​ൽ എ​ത്തി​യ അം​ഗ​ങ്ങ​ളെ സൈ​ക്ലി​ങ് ക്ല​ബ്​ പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ദ​രി​ച്ചു. ഡോ. ​അ​ല​വി ഇ​ല്ലി​ക്കോ​ട്ടി​ലാ​ണ് ഇ​രു​വ​ര്‍ക്കു​മു​ള്ള ​േട്രാ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. അ​ബ്​​ദു​ൽ റ​ഷീ​ദ് മാ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​ക്ലി​ങ് യാ​ത്ര പൂ​ര്‍ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പി. ​നൗ​ഷാ​ദ് ബാ​ബു, പി.​സി. ജ​സീ​ല്‍, നി​യാ​സ് പ​ര​വ​ക്ക​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​പി. സി​നേ​ഷ് സ്വാ​ഗ​ത​വും ഷ​ഫീ​ഖ് ക​ഴു​ങ്ങി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രു​വ​ർ​ക്കും ക്ല​ബി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഒ​രു വ​ര്‍ഷ​മാ​യി ആ​രം​ഭി​ച്ച ക്ല​ബി​ല്‍ ഇ​രു​നൂ​റോ​ളം പേ​രാ​ണു​ള​ള​ത്. ച​മ്ര​വ​ട്ടം ന​രി​പ്പ​റ​മ്പ് പു​തു​വീ​ട്ടി​ല്‍ മു​സ്ത​ഫ​യു​ടേ​യും സ​മീ​റ​യു​ടേ​യും മ​ക​നാ​യ മു​സ​മ്മി​ൽ ആ​ല​ത്തി​യൂ​ര്‍ കെ.​എ​ച്ച്.​എം.​എ​സ്.​എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്.

പ്ല​സ്ടു പൂ​ര്‍ത്തി​യാ​ക്കി​യ താ​ജു​ദ്ധീ​ന്‍ തി​രു​നാ​വാ​യ കു​ത്തു​ക​ല്ല് വെ​ട്ട​ന്‍ ഷൗ​ക്ക​ത്ത​ലി-​അ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safe travelDestinationCyclingKerala travel
Next Story