Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേഹാസ്വാസ്ഥ്യം; 17കാരിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ്

text_fields
bookmark_border
ദേഹാസ്വാസ്ഥ്യം; 17കാരിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ്
cancel
camera_alt

കോ​ട്ട​ക്ക​ലി​ൽ യാ​ത്ര​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ​ബ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ

കോട്ടക്കൽ: അപ്രതീക്ഷിതമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യബസിനെ കണ്ട് എല്ലാവരും അമ്പരന്നു. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാർ ഉടൻ കർമനിരതരായി. സ്ട്രെച്ചറെടുത്ത് ബസിനരികിലേക്ക് എത്തുമ്പോഴേക്കും അവശയായ 17കാരിയെ ചേർത്തുപിടിച്ച് ബസ് ജീവനക്കാരും സഹയാത്രികരും തയാറായിരുന്നു.

ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യബസ്. ഇതിനിടെയാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ഏറ്റവും അടുത്തുള്ള ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിലേക്ക് സ്വകാര്യബസ് ഓടിച്ചുകയറ്റുകയായിരുന്നു.

തുടർന്ന് അടിയന്തരശുശ്രൂഷ നൽകി. കേച്ചേരി സ്വദേശിയായ വിദ്യാർഥിനി സുഖം പ്രാപിച്ചുവരുന്നു. യാത്രക്കാരിയെ സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാർ കർത്തവ്യബോധത്തിന്റെ മാതൃകയാണ് തീർത്തത്. മിനിറ്റുകൾക്കകം സ്വകാര്യബസ് യാത്ര തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sickness; A private bus took the 17-year-old to the hospital
Next Story