Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകുഞ്ഞൻ കാൻവാസിൽ ഏഴ്​...

കുഞ്ഞൻ കാൻവാസിൽ ഏഴ്​ ലോകാത്ഭുതങ്ങൾ; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി ലബീബ്

text_fields
bookmark_border
world wonders
cancel
camera_alt

ഏ​റ്റ​വും കു​റ​ഞ്ഞ ഉ​യ​ര​ത്തി​ലും വീ​തി​യി​ലും ല​ബീ​ബ് വ​ര​ച്ച ഏ​ഴ് ലോ​കാ​ത്ഭു​ത​ങ്ങ​ൾ

കോ​ട്ട​ക്ക​ൽ: ഏ​റ്റ​വും കു​റ​ഞ്ഞ കാ​ൻ​വാ​സി​ൽ ഏ​ഴ്​ ലോ​കാ​ത്ഭു​ത​ങ്ങ​ൾ വ​ര​ച്ച ബി​രു​ദ​ധാ​രി​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സി​െൻറ അം​ഗീ​കാ​രം. പ​റ​പ്പൂ​ർ കൊ​ള​ക്കാ​ട്ടി​ൽ അ​ന​സ്-​ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ല​ബീ​ബാ​ണ്​ ഈ ​അ​പൂ​ർ​വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 3.5 സെൻറീ​മീ​റ്റ​ർ നീ​ള​ത്തി​ലും അ​ത്ര ത​ന്നെ ഉ​യ​ര​ത്തി​ലു​മു​ള്ള ഏ​ഴ്​ ലോ​കാ​ത്ഭു​ത​ങ്ങ​ളാ​ണ് സിം​ഗി​ൾ പേ​പ്പ​റി​ൽ കോ​റി​യി​ട്ട​ത്.

40 മി​നി​റ്റ് മാ​ത്ര​മാ​ണ് ഇ​തി​ന് വേ​ണ്ടി​വ​ന്ന​ത്. ചൈ​ന വ​ൻ​മ​തി​ൽ, താ​ജ്മ​ഹ​ൽ, പെ​ട്ര ജോ​ർ​ദാ​ൻ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് മി​നി​യേ​ച്ച​ർ. ലോ​ക്ഡൗ​ൺ നാ​ളു​ക​ളി​ലെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളാ​ണ് പു​തി​യ ആ​ശ​യ​ത്തി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്.

ഡി​ഗ്രി​ക്കു​ശേ​ഷം സി.​എം.​എ​ക്ക് ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ് യു​വ​ക​ലാ​കാ​ര​ൻ. പ​ഠ​ന​ത്തോ​െ​ടാ​പ്പം ചി​ത്രം വ​ര​യും കൊ​ണ്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം. ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ല​ബീ​ബ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seven wonders
News Summary - Seven Wonders of the World on Baby Canvas; Labib has been inducted into the India Book of Records
Next Story