Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുചരിത്രമെഴുതി സമസ്ത സെന്റിനറി വിളംബര സമ്മേളനം

text_fields
bookmark_border
കാന്തപുരം അബൂബക്കർ മുസ്‍ലിയാരെ കേൾക്കാൾ നാനാദിക്കിൽ നിന്നുള്ളവരും എത്തിയതോടെ കോട്ടക്കൽ ജനസാഗരമായി
പുതുചരിത്രമെഴുതി സമസ്ത സെന്റിനറി വിളംബര സമ്മേളനം
cancel

കോട്ടക്കൽ: ചരിത്രമുറങ്ങുന്ന ആയുർവേദ നഗരത്തിൽ പുതുചരിത്രം രചിച്ച് സമസ്ത സെന്റിനറി വിളംബര സമ്മേളനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി വാര്‍ഷിക മഹാസമ്മേളനത്തിന്റെ വിളംബര ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. പുത്തൂരിൽ പ്രത്യേകം സജ്ജമാക്കിയ വേദിയും സദസ്സും പതിനായിരത്തോളം പണ്ഡിതന്‍മാരുടെയും കാല്‍ലക്ഷത്തിലധികം പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ മഹനീയമായി മാറി. സുന്നി ഐക്യവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ കേൾക്കാൾ നാനാദിക്കിൽ നിന്നുള്ളവരും എത്തിയതോടെ കോട്ടക്കൽ അക്ഷരാർഥത്തിൽ ജനസാഗരമായി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന കാന്തപുരത്തിന്റെ വാക്കുകൾ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സമസ്ത വൈസ് പ്രസിഡന്റ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമ്മേളനത്തിന് തു

ടക്കമായി. വൈസ് പ്രസിഡന്റ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുശാവറ അംഗം സി. മുഹമ്മദ് ഫൈസി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ സംസാരിച്ചു. പ്ലാനിങ് സെല്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അലവി സഖാഫി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samastha Centenary Proclamation Conference writes a new chapter in history
Next Story