Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightകോ​ട്ട​ക്കലിൽ...

കോ​ട്ട​ക്കലിൽ റോഡുകളുടെ പേരുകൾ മാറ്റുന്നു, എതിർപ്പുമായി പ്രതിപക്ഷം

text_fields
bookmark_border
കോ​ട്ട​ക്കലിൽ റോഡുകളുടെ പേരുകൾ മാറ്റുന്നു, എതിർപ്പുമായി പ്രതിപക്ഷം
cancel

കോ​ട്ട​ക്ക​ൽ: ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ളു​ടെ പേ​ര്​ മാ​റ്റു​ന്ന​തി​ൽ വി​വാ​ദം. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് വി​ഷ​യം ച​ർ​ച്ച​ക്ക്​ വ​ന്ന​ത്. 11 റോ​ഡു​ക​ൾ​ക്കാ​ണ് പു​തി​യ പേ​ര് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യം അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വാ​ർ​ഡ് 24ൽ 10​ഉം 28, 29 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ഒ​രു റോ​ഡി​നു​മാ​ണ് പേ​രു​മാ​റ്റം.

പ്ര​ദേ​ശ​ത്തെ ത​റ​വാ​ട്ടു​കാ​രു​ടെ നാ​മ​ധേ​യ​ത്തി​ലാ​ണ് പു​തി​യ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​സ്​​ലിം ലീ​ഗ് സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ പേ​രി​ലാ​ണ്​ വ​ർ​ഷ​ങ്ങ​ളാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പേ​രി​ലാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​മെ​ന്നാ​ണ് ആ​രോ​പ​ണം. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഷ​യ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ​ത്.

വി​യോ​ജ​ന​ക്കു​റി​പ്പി​നി​ടെ ഗാ​ന്ധി​ന​ഗ​ർ റോ​ഡി​െൻറ പു​തി​യ പേ​രി​ന് അം​ഗീ​കാ​രം ന​ൽ​കി. ക​ല്ലി​ങ്ങ​ൽ സെ​യ്താ​ലി​ക്കു​ട്ടി ഹാ​ജി സ്മാ​ര​ക റോ​ഡ് എ​ന്നാ​ണ് പു​തി​യ പേ​ര്. മു​സ്​​ലിം ലീ​ഗ്​ കൗ​ൺ​സി​ല​ർ​മാ​രാ​യ കോ​യാ​പ്പു എ​ന്ന സെ​യ്ത​ല​വി, അ​ഹ​മ്മ​ദ് മ​ണ്ടാ​യ​പ്പു​റം എ​ന്നി​വ​രാ​ണ് കൗ​ൺ​സി​ലി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ കോ​വി​ഡ്​ കെ​യ​ർ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​തി​െൻറ തു​ക ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. 3,02,927 രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. ചെ​യ​ർ​മാ​ൻ കെ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
TAGS:kottakkal roads renamed 
Next Story