Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightന​ഗ​രം കീ​ഴ​ട​ക്കി...

ന​ഗ​രം കീ​ഴ​ട​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ; 'മു​ട്ടി​ടി​ച്ച്' ന​ഗ​ര​സ​ഭ​യും പൊ​ലീ​സും

text_fields
bookmark_border
ന​ഗ​രം കീ​ഴ​ട​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ; മു​ട്ടി​ടി​ച്ച് ന​ഗ​ര​സ​ഭ​യും പൊ​ലീ​സും
cancel

കോ​ട്ട​ക്ക​ൽ: പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ർ​ന്ന് കോ​ട്ട​ക്ക​ൽ ന​ഗ​രം.

തി​രൂ​ർ--​മ​ല​പ്പു​റം പാ​ത​യി​ൽ റോ​ഡി​ന് മ​ധ്യ​ത്തി​ൽ​ത​ന്നെ​യാ​ണ്​ സ്വ​കാ​ര്യ ബ​സു​ക​ൾ തി​രി​ക്കു​ന്ന​തും നി​ർ​ത്തി​യി​ടു​ന്ന​തും. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യും കോ​ട്ട​ക്ക​ൽ പൊ​ലീ​സും ത​യാ​റാ​കു​ന്നി​ല്ല.

തി​രൂ​ർ, ചെ​മ്മാ​ട്, വ​ളാ​ഞ്ചേ​രി, മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ​ക്ക് പു​റ​മെ ചെ​റു റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ളു​മാ​ണ് റോ​ഡി​െൻറ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി നി​ർ​ത്തി​യി​ടു​ന്ന​ത്.

സ്​​റ്റാ​ൻ​ഡി​െൻറ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ നേ​ര​ത്തെ പ​ഴ​യ സ്​​റ്റാ​ൻ​ഡി​ന് പി​റ​കി​ൽ താ​ൽ​ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​നി​രു​വ​ശ​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യ​താ​ണ് ബ​സു​ട​മ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​രും ത​യാ​റാ​കു​ന്നി​ല്ല. ന​ഗ​രം കു​രു​ക്കി​ല​ക​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ടൗ​ണി​നോ​ട് ചേ​ർ​ന്ന ചെ​റു​റോ​ഡു​ക​ളി​ലും വാ​ഹ​ന​ത്തി​ര​ക്കാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus
News Summary - Private buses plying the city
Next Story