സീബ്രലൈനിൽ വയോധികനെ ഇടിച്ചിട്ട ബൈക്ക് യാത്രികനെ തേടി പൊലീസ്
text_fieldsകോട്ടക്കലിൽ വയോധികനെ ഇടിച്ച് നിർത്താതെ പോയ ബൈക്കിെൻറ ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽ പതിഞ്ഞപ്പോൾ
കോട്ടക്കൽ: സീബ്രലൈനിലൂടെ റോഡ് മുറിച്ചു കടക്കവെ വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപിച്ച ബൈക്ക് യാത്രികനെ തേടി പൊലീസും നാട്ടുകാരും.
ജനുവരി 24ന് കോട്ടക്കലിൽ നടന്ന അപകടത്തിൽ ചങ്കുവെട്ടി സ്വദേശി എടക്കണ്ടൻ കുഞ്ഞുമൊയ്തീനാണ് (71) പരിക്കേറ്റത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിെൻറ ഇടതു കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു.
ഇടിച്ച ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികനെ നിരീക്ഷണ കാമറയുടെ സഹായത്തോടെ പിടികൂടാനുള്ള ശ്രമത്തിലാണ് കോട്ടക്കൽ പൊലീസ്. അപകടം വരുത്തിയ ചുവപ്പു നിറത്തിലുള്ള പുതിയ മോഡൽ ബൈക്കിെൻറ ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. കോട്ടക്കൽ ഭാഗത്തുനിന്ന് ചങ്കുവെട്ടി ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന ബൈക്കാണ് അപകടം വരുത്തിയത്.

