യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: യുവതിയുമായി കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിൽ
text_fieldsയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയുമായി ആശുപത്രിയിലെത്തിയ കെ.എസ്.ആര്.ടി.സി ബസ്
കോട്ടക്കൽ: ദീര്‍ഘദൂര ബസ് യാത്രക്കിടെ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം. 21കാരിയുമായി കെ.എസ്.ആര്.ടി.സി ബസ് ആശുപത്രിയിലേക്ക് കുതിച്ചെത്തി. കോട്ടക്കലിൽ ബുധനാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. കൃത്യ സമയത്ത് ബസ് ജീവനക്കാരുടെ ഇടപെടല്‍ മൂലം കോഴിക്കോട് സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തു.
അപ്രതീക്ഷിതമായി കോട്ടക്കലിലെ അൽമാസ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയ കെ.എസ്.ആര്.ടി.സി ബസിനെ കണ്ട് രോഗികളും കൂട്ടിരിപ്പുകാരുമടക്കമുള്ളവര് ആദ്യമൊന്നമ്പരന്നു. പിന്നീടാണ് സംഭവം മനസ്സിലായത്. കോഴിക്കോട്ടേക്കുള്ള യാതക്കിടെയാണ് 21കാരിയായ യുവതിക്ക് തലചുറ്റല്‍ അനുഭവപ്പെട്ടത്. യാത്രക്കാര്‍ ബസ് ജീവനക്കാരെ വിവരമറിയിച്ചു. ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് ബസ് എത്തിക്കാന്‍ ഡ്രൈവറും കണ്ടക്ടറും തീരുമാനിക്കുകയായിരുന്നു. യാത്രക്കാരുമായി എത്തിയ ബസില്‍ നിന്ന് പെട്ടന്ന് തന്നെ യുവതിക്ക് അടിയന്തര ശുശ്രൂഷയും നല്കി. വൈകീട്ടോടെ ബന്ധുക്കളുമൊന്നിച്ച് ഇവര്‍ കോഴിക്കോട്ടെ വീട്ടിലേക്ക് യാത്ര തിരിച്ചു. യുവതിക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയാണ് ബസ് യാത്ര പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

